ഇലക്ട്രോണും സ്റ്റാൻഡേർഡ് മോഡലും

കേവലം അണുവെന്ന ആശയത്തിൽ കുടുങ്ങിക്കിടന്ന ദ്രവ്യപ്രപഞ്ചഘടന പിളർന്നു വിശാലമായി സ്റ്റാൻഡേർഡ് മോഡലിലേക്കു വഴി തുറക്കാനിടയായ ആദ്യകണം ഇലക്ട്രോൺ ആണ്. അതുകൊണ്ടാണ് നമ്മുടെ കണങ്ങളുടെ കഥ ഇലൿട്രോണിൽ നിന്നും ആരംഭിക്കുന്നത്..

ലോറൻസിന്റെ ശലഭങ്ങളും അന്തരീക്ഷ പ്രവചനവും

അന്തരീക്ഷാവസ്ഥ പ്രവചിക്കുന്നത് അത്രമേൽ സങ്കീർണ്ണമാണോ? എന്തുകൊണ്ടാണ് പ്രവചനങ്ങൾ പിഴയ്ക്കുന്നത് ?  എങ്ങനെ പ്രവചനകൃത്യത മെച്ചപ്പെടുത്താം ? അന്തരീക്ഷാവസ്ഥയെക്കുറിച്ചും അതിന്റെ പ്രവചനരീതികളെപ്പറ്റിയും വായിക്കാം.

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?

‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും’ എന്നു പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ ? ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്. മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല.

ഇന്ത്യക്കാർ സൗരയൂഥത്തിനുമപ്പുറത്ത് അങ്ങകലെ ഒരു ഗ്രഹത്തെ കണ്ടെത്തിയതിന്റെ കഥ

1995 -ൽ പെഗാസി – 51 എന്ന സാധാരണ നക്ഷത്രത്തിനെ ചുറ്റുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയതിനാണ് സ്വിറ്റ്സർലൻസിലെ ജനീവ സർവകലാശാലയിലെ രണ്ടു ശാസ്ത്രജ്ഞർക്ക് 2019-ലെ ഫിസിക്സ് നോബെൽ പുരസ്കാരത്തിന്റെ പാതി ലഭിച്ചിരിക്കുന്നതു്. അവരുടെ പിൻഗാമികളായി മറ്റൊരു സൗരേതര ഗ്രഹത്തെ ഒരു സംഘം ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയതിന്റെ രസകരമായ കഥയാണിത്.

51 പെഗാസി – നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ച നക്ഷത്രം

സ്വറ്റ്‌സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്ക് ഈ വർഷത്തെ ഫിസിക്‌സ് നൗബേൽ സമ്മാനം നേടിക്കൊടുത്ത 51 പെഗാസി നക്ഷത്രത്തെക്കുറിച്ച്.

ന്യൂട്രിനോ – പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കുമ്പോൾ

ന്യൂട്രിനോ നിരീക്ഷണശാല തമിഴ്നാട്ടിലെ തേനി പ്രദേശത്ത് രൂപം കൊണ്ടുവരികയാണ്.  പ്രപഞ്ചോൽ‌പ്പത്തിയുടെ രഹസ്യങ്ങളാണ് ന്യൂട്രിനോ ഗവേഷണത്തിലൂടെ ചുരുളഴിയാൻ പോകുന്നത്.

Close