തവളക്കൊതുകുകൾ
കൊതുകുതീറ്റക്കാർ എന്നനിലയിൽ തവളകൾ പ്രസിദ്ധരാണ്. കൊതുകുകൾ തിരിച്ച് തവളകളെ ആക്രമിക്കുമോ എന്ന സംശയം സ്വാഭാവികവുമാണ്. അതേ സുഹൃത്തുക്കളേ, അങ്ങനെയുമുണ്ട് കൊതുകുകൾ.
കടലാളകളുടെ ലോകം
ശശിധരൻ മനേക്കരപക്ഷിനിരീക്ഷകൻ-Facebook തീരാത്ത അത്ഭുതങ്ങളുടെ ലോകമാണ് കടൽ. മത്സ്യം, ഞണ്ട്, കൊഞ്ച് (കക്ക വർഗം), ആമ, തിമിംഗലം തുടങ്ങി ഒട്ടനവധി ജീവ ജാതികളുടെയും പലതരം സസ്യവിഭാഗങ്ങളുടെയും ആവാസസ്ഥലം കൂടിയാണ് ഈ വിസ്മയലോകം. അമൂല്യമായ ഒരു...
തലച്ചോറിനെ വരുതിയിലാക്കുന്ന ഒരു എഞ്ചിനീയർ
രു വ്യക്തിയുടെ ഓർമകൾ നഷ്‌ടപ്പെടാൻ തുടങ്ങിയാലാണ് ഇന്ന് നാം ആൽസൈമേഴ്‌സ് രോഗം തിരിച്ചറിയുന്നത്. അതു പോലെ കാര്യമായ രോഗലക്ഷണങ്ങൾ കാട്ടുമ്പോൾ മാത്രമാണ് പാർക്കിൻസൻ രോഗം തിരിച്ചറിയുന്നത്. അപ്പോഴേക്കും തലച്ചോറിലെ ചില കോശങ്ങൾ നശിച്ചുതുടങ്ങിയിട്ടുണ്ടാകും. എന്നാൽ ഈ പുത്തൻ കണ്ടുപിടുത്തത്തിലൂടെ ഈ രോഗങ്ങൾ നേരത്തെ തിരിച്ചറിയാനും ശസ്ത്രക്രിയ ചെയ്യാതെ തന്നെ കോശങ്ങളെ നന്നാക്കി പഴയ രൂപത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആ ദിശയിലേക്കുള്ള ഗവേഷണങ്ങളിലാണ് പ്രൊഫസർ ദേബ് ലിനയും സംഘവും.
ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി
ഒരു രാജ്യത്തിന്റെയോ, പ്രവിശ്യയുടെയോ കാർബൺ ഡയോക്സൈഡ് ഉൽസർജനം (emission), പിടിച്ചു വെക്കൽ (sequestration) എന്നിവയെപ്പറ്റി പഠനം നടത്തി കാർബൺ ബാലൻസ് റിപ്പോർട്ടുകൾ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്നറിയുന്നതിന് ഇത് ആവശ്യമാണ്.
ആരോഗ്യ പരസ്യങ്ങളുടെ ഇരുണ്ട വശങ്ങൾ
നമ്മുടെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് തോന്നും, നമ്മുടെ ആരോഗ്യത്തെ കുറിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് എന്ത് താല്പര്യമാണെന്ന്! പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്ന പരസ്യങ്ങൾ നമ്മെ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുമെന്ന് കരുതുന്നവരുണ്ടോ എന്നറിയില്ല. ആരോഗ്യമുള്ളവരെ ലക്ഷ്യം വെയ്ക്കുന്ന പരസ്യങ്ങൾ ഒരു ഭാഗത്ത്, ചില തരം രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ ലക്ഷ്യമിടുന്നവ മറ്റൊരു ഭാഗത്ത്. നാമിവിടെ ചിന്തിക്കാൻ ശ്രമിക്കുന്നത് രണ്ടാമത്തെ വിഭാഗത്തെയാണ്.
കാലാവസ്ഥാ പ്രവചനത്തിലെ കാലാനുസൃതമായ മാറ്റങ്ങളും ജനകീയ പങ്കാളിത്തവും
കാലാവസ്ഥാ പ്രത്യഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള രീതിശാസ്ത്രം രൂപപ്പെടുത്തിയതിന്റെ ആവശ്യകതയെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം വളർന്ന വിവിധ കലാവസ്ഥാ പ്രവചന സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു.
മൺസൂൺ ദീർഘശ്രേണി പ്രവചനത്തിന്റെ സംക്ഷിപ്ത ചരിത്രവും പുരോഗതിയും
ആദ്യകാലങ്ങളിൽ കാലാവസ്ഥാ പ്രവചനങ്ങൾ നടത്തിയിരുന്ന രീതി എങ്ങനെയെന്നും മൺസൂൺ പ്രവചനത്തിൽ ഉപയോഗിക്കുന്ന മോഡലുകളെക്കുറിച്ചും കാലാവസ്ഥാ പ്രവചനത്തിൽ നിർമ്മിത ബുദ്ധിയുടെ പ്രാധാന്യവും വിശദമാക്കുന്നു.
ഡിജിറ്റൽ ശൃംഖലാ മുതലാളിത്തം
2024 ജൂലൈ 19 ന് ലോകത്തെയൊട്ടാകെ ഞെട്ടിച്ചതും ‘ഇതുവരെയുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുത്’ എന്ന് വിശേഷിപ്പിക്കപ്പെട്ടതുമായ ഒരു പിഴവ് ഡിജിറ്റൽ ലോകത്ത് സംഭവിക്കുകയുണ്ടായി. ആഗോളമായി നിരവധിയിടങ്ങളിലായി വിൻഡോസ് മെഷീനുകൾ പണിമുടക്കി. അതിന്റെ പ്രത്യാഘാതമായി പല വിമാനത്താവളങ്ങളും ആശുപത്രികളും സർക്കാർ സേവനങ്ങളും നിശ്ചലമായി. അന്നെന്താണ് സംഭവിച്ചത് എന്ന് ലൂക്കയിലൂടെ തന്നെ വായനക്കാർ അറിഞ്ഞിട്ടുള്ളതുമാണ്. ആ പിഴവിലേക്ക് നയിച്ച സാഹചര്യങ്ങൾ നാം സാങ്കേതികതലത്തിലും മറ്റും മനസ്സിലാക്കുന്നതിനോടൊപ്പം രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ (political economy) തലത്തിലും മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിലേക്കായി ‘ഡിജിറ്റൽ ശൃംഖലാമുതലാളിത്തം’ എന്ന ഒരു ആശയം അവതരിപ്പിക്കുകയാണിവിടെ.