ക്വാണ്ടം ക്വാണ്ടമായി ചോദ്യങ്ങൾ പോരട്ടെ.. – ചോദ്യത്തോൺ ആരംഭിച്ചു
അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ്പോർട്ടൽ സംഘടിപ്പിക്കുന്ന ചോദ്യത്തോൺ ആരംഭിച്ചു. ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 100 ചോദ്യങ്ങൾക്ക് 2025 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ Ask LUCA വെബ്സൈറ്റിലൂടെ ഉത്തരം നൽകും. മികച്ച ചോദ്യങ്ങൾക്ക് സമ്മാനവുമുണ്ട്. അപ്പോൾ ചോദിച്ചോളൂ…
ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം – സി.എസ്.മീനാക്ഷി – LUCA TALK
ഭൂമിയിൽ ഇന്ന് വരെ നടക്കാത്തത്ര, ഇനി നടക്കാൻ സാധ്യതയില്ലാത്തത്ര ബൃഹത്തും സങ്കീർണവും സ്ഥലകാല ദൈർഘ്യമേറിയതുമായ ഒരു ശാസ്ത്രപ്രവൃത്തിയായിരുന്നു 1800 മുതൽ 1870 വരെ ഭാരതത്തിൽ നടന്ന വൻ ത്രികോണമിതീയ സർവേ അഥവാ Great Trigonometrical Survey. ലോക ചരിത്രത്തിലെ തന്നെ അപൂർവമായ അതേസമയം അത്രമേൽ ശ്രമകരവുമായ ശാസ്ത്ര സാങ്കേതിക പദ്ധതിയായിരുന്ന ഇന്ത്യൻ സർവേയുടെ ചരിത്രം പറയുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം. ഈ പുസ്തകത്തിന്റെ രചയിതാവ് സി.എസ്. മീനാക്ഷി LUCA TALK ൽ അവതരണം നടത്തുന്നു.
ക്വാണ്ടം കമ്മ്യൂണിക്കേഷൻ – LUCA TALK – ജൂൺ 20 ന്
. ‘ക്വാണ്ടം കമ്മ്യൂണിക്കേഷൻ’ എന്ന വിഷയത്തിൽ 2025 ജൂൺ 20 ന് രാത്രി 7.30 ന് . ഡോ.ഡിന്റോമോൻ ജോയ് (അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാല) LUCA TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയുടെ ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്.
അധിനിവേശ ജീവജാലങ്ങൾ – ഡോ. കെ.വി.ശങ്കരൻ LUCA TALK
അധിനിവേശ ജീവജാലങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കെ.വി.ശങ്കരൻ LUCA TALK-ൽ സംസാരിക്കുന്നു. 2025 ജൂണ്‍ 18 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് അയച്ചുതരുന്നതാണ്.
പൂട്ടും താക്കോലും സീസൺ 3 – പസിൽ പരമ്പര വിജയികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ഐ.ഐ.ടി പാലക്കാടും ചേർന്ന് 2025 മെയ് 1 മുതൽ 31 വരെ സംഘടിപ്പിച്ച പൂട്ടും താക്കോലും പസിൽ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച 63...
സമുദ്ര മലിനീകരണം – ഡോ.എ.ബിജുകുമാർ – LUCA TALK
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റ നേതൃത്വത്തിൽ ജൂൺ 8, രാത്രി 7.30 ന് ലോക സമുദ്രദിനത്തിന് സമുദ്രമലിനീകരണം എന്ന വിഷയത്തിൽ ഡോ. എ. ബിജുകുമാർ (Vice Chancellor, Kerala University of Fisheries and Ocean Studies) അവതരണം നടത്തി.
പേവിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം – പാനൽ ചർച്ച
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പേവിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം – എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു.
കൗമാരം സംഘർഷങ്ങൾക്കപ്പുറം – സിമ്പോസിയം മലപ്പുറത്ത്
. 2025 മെയ് 24,25 തിയ്യതികളിൽ മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സിമ്പോസിയം -രജിസ്റ്റര്‍ ചെയ്യാം