ആകാശത്ത് ഗ്രഹങ്ങളുടെ സമ്മേളനം; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. [Planetary Parade]

പുണ്യപുരാതന അസോള സംഭവം

ഇതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു അസോള (Azolla) ഒരു സംഭവമാണെന്ന് നമുക്കൊക്കെ അറിയാമല്ലോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഭൂമിയിലെ നമ്മുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ മിത-ശീതോഷ്ണം ആക്കിയെടുത്തത് ഈ ഒരൊറ്റ കുഞ്ഞൻ പന്നൽ ചെടിയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ?

ഭൗതിക ശാസ്ത്രമൊരുക്കുന്ന അഭൗമസൗന്ദര്യം

ശാസ്ത്രമെഴുത്തിൻറെ നൂതന ഭാവുകത്വം കുറിക്കുന്ന റോവലിപ്പുസ്തകം Seven Brief Lessons on Physics ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു.

2025 ലെ ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും നല്ല മാസമാണ് ജനുവരി. പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന വേട്ടക്കാരൻ (Orion) എന്ന നക്ഷത്രരാശിയെ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ, ഭാദ്രപഥം, തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രരാശികളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. നഗ്നനേത്രങ്ങളാൽ കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളുടെ പരേഡ് ഈ ജനുവരിയിൽ കാണാം.

2024 ഡിസംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; ശുക്രനും വ്യാഴവും ശനിയും ചൊവ്വയും തീർക്കുന്ന ഗ്രഹഘോഷയാത്ര;  ഉദിച്ചുവരുന്ന വേട്ടക്കാരൻ; പടിഞ്ഞാറു തിരുവോണം… താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2024 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ

2024 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; വെട്ടിത്തിളങ്ങി നില്‍ക്കുന്ന ശുക്രനും ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ… എൻ സാനു എഴുതുന്ന പംക്തി വായിക്കാം.

2024 ഒക്ടോബറിലെ ആകാശം

സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ; അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2023 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

Close