2025 മാർച്ചിലെ ആകാശം

വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത താരാഗണങ്ങളായ വേട്ടക്കാരൻ, ഇടവം, മിഥുനം, ചിങ്ങം, പ്രാജിത തുടങ്ങിയവയെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ശുക്രൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങളാൽ കാണാനാകും. മാർച്ച് 20ന് വസന്തവിഷുവമാണ്.

2025 ഫെബ്രുവരിയിലെ ആകാശം

ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ തുടങ്ങിയ നക്ഷത്ര രാശികൾ; അശ്വതി, കാര്‍ത്തിക, രോഹിണി, പുണർതം തുടങ്ങിയ നക്ഷത്രരൂപങ്ങൾ; തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങൾ എന്നിവയും ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ നഗ്നനേത്രങ്ങളാൾ കാണാൻ കഴിയുന്ന അഞ്ചു ഗ്രഹങ്ങൾ ഇവയൊക്കെ ഈ മാസത്തെ ആകാശക്കാഴ്ചകളാണ്… എൻ സാനു എഴുതുന്ന പംക്തി വായിക്കാം.

ആവണക്കും ബൾഗേറിയൻ കുട കൊലപാതകവും

നമ്മുടെ നാട്ടിലെല്ലാം സർവ്വ സധാരണമായ ആവണക്കിന്റെ (Ricinus communis) വിത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് മാർക്കോവിനേ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന റൈസിൻ. ഇത് കോശങ്ങളിലെ പ്രോട്ടീൻ നിർമ്മാണം തടസ്സപ്പെടുത്തുന്നത് വഴി ശരീരത്തിൻറെ പ്രവർത്തനങ്ങൾ താറുമാറാക്കുകയും അതുവഴി മരണ കാരണമാവുകയും ചെയ്യും. ഒരു പക്ഷേ ഏറ്റവും മാരകമായ സസ്യജന്യ വിഷം ഏതാണ് എന്ന് ചോദിച്ചാൽ, റൈസിൻ എന്ന് തന്നെയാവും ഉത്തരം

വിത്ത് കൊറിയർ സർവ്വീസ്

വിത്തു വിതരണത്തിന് പല ചെടികളും ഇതുപോലെ ഒരു വിദൂര വിതരണവും ഒരു ലോക്കൽ ഡെലിവറിയും ചെയ്യുന്നുണ്ട്. Diplochory എന്നാണ് ഈ സംവിധാനത്തിന് ശാസ്ത്രീയമായി വിളിക്കുന്നത്. ഇതെങ്ങിനെയാണ് സംഗതി എന്ന് നോക്കാം.

Close