വാട്‌സാപ്പ് ,ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസ്സഞ്ചർ എന്നിവ 6 മണിക്കൂർ നിശ്ചലം

ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിശ്ചലമായി. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളാണ് തടസപ്പെട്ടിരിക്കുന്നത് . ഒട്ടേറെ രാജ്യങ്ങളില്‍ സേവനം തടസപ്പെട്ടതായി ഉപഭോക്താക്കള്‍ അറിയിച്ചു.

2021 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശുക്രനും വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2021 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ് -എൻ. സാനു എഴുതുന്നു..

ഇ.സി. ജോർജ് സുദർശൻ – ഗവേഷണ രംഗത്തെ സംഭാവനകൾ

ആധുനിക ശാസ്ത്രത്തിന് ഏറെ സംഭാവന നൽകിയ മലയാളി ശാസൂജ്ഞനായ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ.സി.ജി. സുദർശന്റെ ഗവേഷണങ്ങളിൽ ശ്രദ്ധേയമായവ ചിലത് പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

പുസ്തകങ്ങൾ ഒരു ജീവിതം സജ്ജമാക്കുന്നു

നമ്മുടെ കാലത്തെ ചില മുൻനിര ചിന്തകരുമായി ഡോക്കിൻസ് നടത്തിയ അഭിമുഖങ്ങൾ, അവരുടെ കൃതികളെക്കുറിച്ചുള്ള ഒരു ഹ്രസ്വവിവരണം, അവരെക്കുറിച്ചുള്ള ഒരാമുഖം ഇവയാണ് ഈ പുസ്തകത്തിലുള്ളത്.

മിറാക്കിൾ ഫ്രൂട്ട് – എന്തും മധുരിപ്പിക്കും അത്ഭുതപ്പഴം 

ചുവപ്പ് നിറത്തിലുള്ള ചെറിയ പഴം, അത് കഴിച്ചാൽ പിന്നെ പുളിയുള്ളതെല്ലാം മധുരിക്കും. മിറാക്കിൾ ഫ്രൂട്ട് എന്ന അത്ഭുതപ്പഴത്തെപ്പറ്റി ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഈ കുഞ്ഞൻ പഴത്തിന് ഇത്രയും അത്ഭുതകരമായ കഴിവ് എങ്ങനെ എന്ന് കഴിച്ചവരെല്ലാം അത്ഭുതപ്പെട്ടിട്ടുമുണ്ടാവും . ആഫ്രിക്കക്കാരിയായ ഈ അത്ഭുതച്ചെടി നാവിൽ മധുരം ഉണർത്തുന്നതെങ്ങനെ എന്ന് നോക്കാം. 

2021 ആഗസ്റ്റിലെ ആകാശം

അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ, വൃശ്ചികം ധനു രാശികൾ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക… എൻ. സാനു എഴുതുന്നു.

മൂങ്ങ രാജ്യത്തെ കട്ടപ്പ – മീൻ കൂമൻ

രാജമൗലി ചിത്രമായ ബാഹുബലിയിലെ കട്ടപ്പയെ ഓർമ്മയുണ്ടോ? ചുരുണ്ട വെള്ളതാടിയും തീക്ഷ്ണമായ നോട്ടവുമുള്ള കട്ടപ്പ? നല്ല ഉശിരൻ തണ്ടും തടിയുമുള്ള സത്യരാജ് ആണ് സിനിമയിൽ കട്ടപ്പയായി അഭിനയിച്ചത്. നമ്മുടെ കഥാനായകനും നല്ല പോലെ തണ്ടും തടിയും വെള്ളതാടിയുമുണ്ട്. ഒറിജിനൽ കട്ടപ്പ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ നമ്മുടെ കട്ടപ്പക്ക് മുകളിലേക്ക് നന്നായി എണ്ണ തേച്ചു ചീകി വച്ച ചുരുണ്ട മുടിയും വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചെവിപ്പൂടയും (ear tufts) ഉണ്ട്. മുന്നോട്ട് നോക്കുന്ന രണ്ട് വലിയ മഞ്ഞക്കണ്ണുകൾ കണ്ടാൽത്തന്നെ ഞെട്ടിപ്പോവും. ഞാൻ കട്ടപ്പയെന്നു വിളിക്കുന്നുണ്ടെങ്കിലും പക്ഷി നിരീക്ഷകർ ഇയാളെ വിളിക്കുന്നത് മീൻ കൂമനെന്നാണ്. മത്സ്യ ബന്ധനവുമായി ഇടപെട്ടു വരുന്ന അധോലോക കാര്യങ്ങളിലാണ് അയാൾക്ക് താത്പര്യം..പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം.

2021 ജൂലൈയിലെ ആകാശം

മഴമേഘങ്ങൾ ബുദ്ധിമുട്ടിച്ചില്ലങ്കിൽ മനോഹരമായ ആകാശക്കാഴ്ചകളാണ് ജൂലൈയിലെ ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത്. ചിങ്ങം മുതൽ ധനുവരെയുള്ള സൂര്യരാശികളെയും സപ്തര്‍ഷിമണ്ഡലം, അവ്വപുരുഷൻ, തെക്കൻ കുരിശ്, സെന്റാറസ് മുതലായ പ്രധാന താരാഗണങ്ങളെയും കാണാനാകും

Close