ആഗസ്റ്റ് ലക്കം ശാസ്ത്രഗതി – ക്വാണ്ടം വർഷം പ്രത്യേക പതിപ്പ്

അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിൽ ‘ക്വാണ്ടം പതിപ്പാ’യി ഇറങ്ങിയ ‘ശാസ്ത്രഗതി’ മാസികയുടെ ഓഗസ്റ്റ് ലക്കം പരിചയപ്പെടുത്തുന്നു.

ഡോൾഫിനുകളും തിമിംഗലങ്ങളും – സമുദ്ര സസ്തനികൾ – LUCA Talk – രജിസ്റ്റർ ചെയ്യാം

The Planet Perspectives പരമ്പരയിൽ ആദ്യത്തേത്ത് മറൈൻ ബയോളജിസ്റ്റായ ഡോ. ദിവ്യ പണിക്കർ നിർവ്വഹിക്കും. 2025 ആഗസ്റ്റ് 9 ശനിയാഴ്ച്ച രാത്രി 9.30 ന് ഗൂഗിൾ മീറ്റിലായിരിക്കും പരിപാടി. ലക്ഷദ്വീപ് ദ്വീപുകളിൽ തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ശബ്ദങ്ങൾ ശ്രവിച്ചുകൊണ്ട് ഡോ. ദിവ്യ നടത്തിയ ഗവേഷണത്തെക്കുറിച്ച് ഈ ടോക്കിൽ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു തരുന്നതാണ്.

NISAR ദൗത്യം – ആകാശത്തൊരു കുട ചൂടിയ കാഴ്ചക്കാരൻ 

NASA-യും ISRO-യും സംയുക്തമായി വികസിപ്പിച്ച NASA-ISRO Synthetic Aperture Radar (NISAR) ദൗത്യം 2025 ജൂലൈ 30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാൻ ഒരുങ്ങുകയാണ്.

കണ്ടൽ വനങ്ങൾ; തീരദേശ പരിസ്ഥിതിയുടെ കാവൽക്കാർ

കടൽ കവർന്നെടുക്കുന്ന തീരവും, തകർന്നടിയുന്ന വീടുകളും തീരദേശനിവാസികളുടെ ഭയപ്പാടും, മത്സ്യസമ്പത്തിൽവന്ന ഗണ്യമായ കുറവും കാലവർഷങ്ങളിൽ കേരളത്തിലെ വാർത്തകളിൽ സ്ഥിരം ഇടംപിടിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടുന്ന വസ്തുതയാണ് കണ്ടൽ വനങ്ങളുടെ നശീകരണവും

ആഗോളതാപനം സമ്പന്നരാജ്യങ്ങളുടെ ബാധ്യത: ലോക കോടതി

അന്താരാഷ്ട്ര നീതിന്യായ കോടതി (ലോക കോടതി) 2025 ജൂലൈ 23-ന് പുറപ്പെടുവിച്ച ഒരു സുപ്രധാന വിധി, കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള ലോകശ്രമങ്ങളിൽ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. ലോക കോടതിയുടെ വിധി പ്രകാരം  കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കെതിരെ, ചരിത്രപരമായ ഹരിതഗൃഹവാതക ഉദ്‌വമനം ഉൾപ്പെടെ, രാജ്യങ്ങൾക്ക് അന്യോന്യം കേസ് കൊടുക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. വിധിക്ക് നിർദ്ദേശകസ്വഭാവമേ ഉള്ളൂവെങ്കിലും  ഇത് വിശാലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.  

വി.എസ് : തീരാനഷ്ടത്തിന്റെ ഓർമ്മയിൽ; അദ്ദേഹത്തിന്റെ പേരിൽ ഒരു കാട്ടുപൂവ്

ഡോ.സുരേഷ് വിഗവ. വിക്ടോറിയ കോളേജ് പാലക്കാട്ലൂക്ക എഡിറ്റോറിയൽ ബോർഡ് ആംഗംFacebookLinkedinEmail കേരളത്തിന്റെ പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഓർമ്മയാകുമ്പോൾ, അദ്ദേഹത്തിന്റെ പേര് ജനഹൃദയങ്ങളില്‍ എന്ന പോലെ ശാസ്ത്രലോകത്തും പശ്ചിമഘട്ടത്തിലെ ഒരു കുഞ്ഞൻ കാട്ടുപൂവിലൂടെ അമരമാകുകയാണ്....

സുഗന്ധം ചൂടിപ്പറക്കുന്ന “പ്രാണീശ്വരന്മാർ”

”ചന്ദനലേപസുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ” എന്ന് ചലച്ചിത്രഗാനം. എന്നാൽ ഇവിടെ പറയാൻ പോകുന്നത് കാമിനിമാരെക്കുറിച്ചല്ല, സുഗന്ധം ചൂടിപ്പറന്ന് കാമിനിമാരെ പാട്ടിലാക്കുന്ന പ്രാണിലോകത്തിലെ കാമുകന്മാരെക്കുറിച്ചാണ്. തേനീച്ചക്കുടുംബത്തിലെ (Apidae) ഓർക്കിഡ് ഈച്ചകളാണ് (Orchid bees) നമ്മുടെ കഥയിലെ നായകന്മാർ. 

Close