നൊബേൽ സമ്മാന ജേതാവ് പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു.
ഓസോൺ പാളീക്ഷയം ആദ്യമായി കണ്ടെത്തുകയും, നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ എന്നു നാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഡച്ച് രസതന്ത്രജ്ഞൻ പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.
ഗോറില്ലകൾക്കും കോവിഡ്
കാലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലെ രണ്ട് ഗോറില്ലകളെ സാർസ് കോവ്-2 വൈറസ് ബാധിച്ച കാര്യം ജനുവരി 12 ന് അധികൃതർ അറിയിച്ചു. വലിയ ആൾക്കുരങ്ങുകളിലേക്ക് സ്വാഭാവികമായി കോവിഡ് പകരുന്ന ആദ്യത്തെ സംഭവമാണിത്.
2020-ല്‍ ശാസ്ത്രത്തെ നയിച്ച പത്തു പേര്‍
ഈ വര്‍ഷം സയന്‍സിന്റെ മേഖലയിലുണ്ടായ 10 സുപ്രധാന വികാസങ്ങളുടെയും ആ നാഴികക്കല്ലുകളുടെ കാരണക്കാരായ പത്ത് വ്യക്തികളെ “നേച്ചര്‍” അടയാളപ്പെടുത്തുന്നു.
അജിത് പരമേശ്വരന് ശാസ്ത്രലോകത്തിന്റെ ആദരവ്
വേൾഡ് അക്കാദമി ഓഫ് സയൻസും (TWAS) ചൈനീസ് അക്കാദമി ഓഫ് സയൻസും ചേർന്ന് നൽകുന്ന പ്രഥമ യുവ ശാസ്ത്ര പുരസ്കാരത്തിന് ഇന്ത്യക്കാരനായ ഡോ. അജിത് പരമേശ്വരൻ അർഹനായി.
ഏറ്റവും ലാഭമുള്ള ബിസിനസ്സും ശാസ്ത്രത്തിന്റെ ഭാവിയും
അക്കാദമിക പ്രസിദ്ധീകരണ ലോകത്തെ വമ്പന്മാർ ഡെൽഹി ഹൈക്കോടതിയിൽ ഒരു കേസ് കൊടുത്തിരിക്കുകയാണ്. Sci Hub എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകയായ അലക്‌സാണ്ട്ര എൽബാക്കിയാൻ, Libgen വെബ്‌സൈറ്റ് എന്നിവരാണ് പ്രധാന എതിർകക്ഷികൾ. ഇത് ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ഭാവിയെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു കേസായി മാറുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു.
ഓന്തുകൾക്ക് നന്ദി : നിറം മാറുന്ന സ്മാർട്ട് ചർമ്മം റെഡി
ഓന്തുകളിലെ ഈ സ്വഭാവം അനുകരിച്ചു സെല്ലുലോസ് നാനോപരലുകൾ ഉപയോഗിച്ചു ബയോ അധിഷ്ഠിത സ്മാർട്ട് ചർമ്മം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.
അരെസിബോ, അകാലത്തിൽ അന്ത്യം -പകർന്ന അറിവുകൾക്ക് നന്ദി..!
അൻപത്തിയേഴ് വർഷം പ്രപഞ്ചമർമരങ്ങൾക്കു ചെവികൊടുത്തശേഷം അരെസിബോ ഒബ്സർവേറ്ററി കാതടയ്ക്കുന്നു. യുഎസ് നാഷണൽ സയൻസ് ഫൌണ്ടേഷന്റെ പ്യോർട്ടോ റിക്കോയിലുള്ള അരെസിബോയിലെ റേഡിയോ ടെലിസ്കോപ്പ് ഡീക്കമ്മീഷൻ ചെയ്യപ്പെടുകയാണ്.
റഷ്യയിലെ ടോൾബാചിക് അഗ്നിപർവ്വതവും പെട്രോവൈറ്റ് എന്ന പുതിയ ധാതുവും
ആകർഷകമായ നീല നിറവും വിചിത്ര ഘടനയുമുള്ള പുതിയൊരു ധാതു കൂടി റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ടോൾബാചിക് അഗ്നിപർവ്വതത്തിനു സമീപത്തുനിന്ന് കണ്ടെത്തി. പെട്രോവൈറ്റ് (petrovite) എന്നാണീ ധാതുവിന്റെ പേര്.