വൈദ്യശാസ്ത്രത്തിന്റെ പുരോഗതി നിയന്ത്രിക്കുന്നത് അതിൽ നടക്കുന്ന ഗവേഷണത്തിന്റെ ശക്തിയാണ്. മറ്റു കാലങ്ങൾ പോലല്ല, ഈ കോവിഡ് കാലത്ത് സാധാരണക്കാർ പോലും ഗവേഷണത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി മാസം നമുക്കറിയാമായിരുന്ന അറിവുകളല്ല, ഇന്ന് കോവിഡിനെ കുറിച്ചുള്ളത്. എട്ടോ ഒമ്പതോ മാസത്തിനുള്ളിൽ തന്നെ ആയിരക്കണക്കിന് പഠനങ്ങൾ പുറത്തുവന്നു.
മോഡേൺ മെഡിസിനിൽ ഗവേഷണം ധാരാളം നടക്കുന്നുണ്ട്; ഇവ മെഡിസിൻ സ്ഥാപനങ്ങളിൽ ഒതുങ്ങി നിൽക്കുന്നില്ല. മറ്റു ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായി ചേർന്ന് ഇന്റർ ഡിസിപ്ലിനറി ഗവേഷണം ധാരാളമായി നടക്കുന്നു.
എന്നാൽ ആയുഷ് വിഭാഗത്തിൽ അങ്ങനെയല്ല എന്ന പരാതി ആയുഷ് വിദഗ്ധർ തന്നെ പറയുന്നു. അവരുടെ അഭിപ്രായത്തിൽ ഗവേഷണത്തിന് നീക്കിവെയ്ച്ചിട്ടുള്ള പണം ഒട്ടും പര്യാപ്തമല്ല. അത് ശരിയായിരിക്കാം. എന്നാൽ ഗവേഷണത്തിനായി കൂടുതൽ പേര് മുന്നോട്ടുവന്നാൽ മാത്രമേ ആ മേഖല സജീവ ശ്രദ്ധയാകർഷിക്കുകയുള്ളു.
ആയുഷ് വകുപ്പ് 2019 ലും 2020 ലും ഗവേഷണത്തിനായി ഗവേഷണ പ്രോജക്റ്റുകൾ ക്ഷണിച്ചിരുന്നു. അതിൽ കേരളത്തിൽ നിന്ന് എത്രപേർ താല്പര്യം കാട്ടിയെന്ന് വ്യക്തമല്ല. ഏപ്രിൽ 2020 ൽ യു ജി സി യിലെ ഡോ. ഭൂഷൺ പട്വർദ്ധൻ അധ്യക്ഷനായ സമിതിയെ ആയുഷ് ഗവേഷണ മേഖല പഠിക്കാനും മെച്ചപ്പെടുത്താനും സർക്കാർ ചുമതലപ്പെടുത്തി. പഠനങ്ങളുടെ പെരുമാറ്റച്ചട്ടം, മരുന്നുകളുടെ ഉള്ളടക്കം, സ്റ്റാൻഡേർഡ്, രോഗികളിൽ നടത്തേണ്ട പഠനം, സസ്യങ്ങളുടെ ലഭ്യത എന്നിവയെല്ലാം സമിതി പരിഗണിക്കും എന്നറിയുന്നു. അപ്പോൾ ഇതൊരു സാധ്യത കൂടിയാണെന്ന് ആയുഷ് വിദഗ്ദ്ധർ കാണണം.
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ പങ്കിടാം..
ആയുഷ് മേഖലയിൽ ഗവേഷണങ്ങൾ നടക്കുന്നില്ല എന്ന പ്രസ്താവന അബദ്ധ ജഡിലമാണ്. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ CCRAS എന്ന അപെക്സ് ബോഡി തന്നെ ഈ ഗവേഷണ പ്രവർത്തനത്തിനായുണ്ട് .(കേരളത്തിൽ രണ്ടു പ്രാദേശിക കേന്ദ്രം ഇതിനുണ്ട്) ഇത് കൂടാതെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ചില യൂണിവേഴ്സിറ്റികൾ എന്നിവ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. BHU നടത്തുന്നത് ഇന്റർ ഡിസ്‌സിപ്ലിനറി ഗവേഷണങ്ങൾ ആണ്.ഇതുകൂടാതെ ആണ് എക്സ്ട്രാ മ്യൂറൽ റിസർച്ച് നുവേണ്ടി സെൻട്രൽ സ്‌പോൺസേർഡ് schems .
institute of genomics and integrative biology ഇൽ ജീൻ അനുബന്ധ ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട് . ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മായി ചേർന്ന് കൊണ്ടുള്ള ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. കേരളത്തിൽ തന്നെ CSIR ന്റെ നേതൃത്വത്തിൽ ഔഷധ സസ്യങ്ങളുടെ വിവിധ സാദ്ധ്യതകൾ പഠനത്തിനായി ഉപയോഗിക്കുന്നുണ്ട് .
ആയുര്‍വേദത്തെ തെളിവധിഷ്ഠിതവും ശാസ്ത്രീയവുമായി വ്യാപിപ്പിക്കുന്നതിനും മരുന്നുകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുന്നതിനും ആധുനിക ബയോടെക്‌നോളജിയുമായി ആയുര്‍വേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കും വേണ്ടി സ്ഥാപിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണകേന്ദ്രം കണ്ണൂരിൽ കേരളം സർക്കാർ പണിതുയത്തുന്നത് കൂടി ഓർമിപ്പിക്കുന്നു .ആധുനിക രീതിയിലുള്ള ആയുര്‍വേദ മരുന്നുകളുടെ രാസപരവും ചികിത്സാ തോതിലുമുള്ള ക്ലിനിക്കല്‍ ട്രയല്‍, ടോക്‌സിസിറ്റി ടെസ്റ്റ് തുടങ്ങിയവ ബയോടെക്‌നോളജി, നാനോടെക്‌നോളജി എന്നിവയുടെ സഹായത്തോടുകൂടി രാജ്യാന്തര നിലവാരത്തില്‍ ശാസ്ത്രീയമായി നടത്തുന്നതിന് വിദഗ്ധ പരീക്ഷണ ഗുണനിലവാര ലാബോറട്ടറി നിലവിലില്ലാതതിനാല്‍ പുതിയ മരുന്നുകള്‍ വേണ്ടത്ര ദേശീയ അന്തര്‍ദേശീയ തലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിക്കുന്ന ഒരു ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം കൂടിയാക്കി ഇതിനെ മാറ്റനാണു കേരള സർക്കാർ ഉദ്ദേശിക്കുന്നത്
ഇതിന്റെ കൂടെ ഒരു കാര്യം കൂടി ഓർമിപ്പിക്കട്ടെ ഹെൽത്ത് സെക്ടറിൽ ചിലവിടുന്ന അകെ തുകയുടെ (67112 കോടിരൂപയുമായി) താരതമ്യം ചെയ്യമ്പോൾ ആയുഷ്‌മേഖലയിലെ വിവിധ ശാഖകൾക്കുകൂടി വെറും 2100 കോടി മാത്രം ആണെന്ന് കൂടി ഓർക്കുക . സ്വകാര്യ മേഖലയിലെ ഗവേഷണ നിക്ഷേപവും കുറവാണ് എന്ന് കാണാൻ കഴിയും