C/2022 E3 ZTF ധൂമകേതു
2022 മാർച്ച് മാസം രണ്ടാം തീയതി കാലിഫോർണിയയിലെ മൗണ്ട് പലോമറിലെ Zwicky Transient Facility (ZTF) ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഈ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയത്. വളരെ നീണ്ട ഭ്രമണപഥത്തിലൂടെയാണ് ഇതു സഞ്ചരിക്കുന്നത്. ഇതിനു മുമ്പ് ഇത് സൂര്യന് അടുത്തെത്തിയത് 50,000 വർഷം മുമ്പാണത്രേ.ധൂമകേതുവിന്റെ ഭ്രമണപഥത്തെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ഇതു കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ തുടക്കം വിദൂരതയിലുള്ള ഊർട്ട് മേഘത്തിൽ (Oort Cloud) നിന്നാകണം. ജനുവരി 12 – ന് അത് സൂര്യന്റെ അടുത്തെത്തി. അപ്പോൾ ദൂരം 15 കോടി കിലോമീറ്റർ. തിരിച്ചുള്ള യാത്രക്കിടയിൽ ഫെബ്രുവരി ആദ്യം ഭൂമിയിൽ നിന്ന് ഏതാണ്ട് 5 കോടി കിലോമീറ്റർ ദൂരത്തിലൂടെ കടന്നുപോകും. ആ ദിവസങ്ങളിൽ ഒരു പക്ഷേ അത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമായേക്കാം. ധൂമകേതുക്കളുടെ തിളക്കം കണക്കാക്കുന്നതിൽ തെറ്റുപറ്റുക സാധാരണമാണ്. അതിനാൽ ഇക്കാര്യം ഉറപ്പിച്ചു പറയുക എളുപ്പമല്ല. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എടുത്ത ഫോട്ടോകൾ ചുവടെ
ഫോട്ടോ : ഡോ.നിജോ വർഗ്ഗീസ്, സഫീർ എം.എം., രോഹിത് കെ.എ.
AASTRO KERALA
വരും ദിവസങ്ങളിൽ വടക്കു കിഴക്ക് ചക്രവളത്തിൽ പുലർച്ചെ കാണപ്പെടുന്ന ധൂമകേതുവിനെ ഫെബ്രുവരി 1ആം തിയ്യതി ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകുമ്പോൾ ബൈനോകുലറിന്റെയോ ടെലിസ്കോപ്പിന്റെയോ സഹായത്താൽ വടക്ക് ചക്രവളത്തിൽ ധ്രുവനക്ഷത്രത്തിനടുത്തു കൂടുതൽ വ്യക്തമായി കാണാനാകും. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ തെളിച്ചം കുറഞ്ഞു വടക്കു പടിഞ്ഞാറു ഭാഗത്തു സൂര്യസ്തമായതിനു ശേഷവും കാണാനാകും.



Photo taken with Canon EOS 6D lens 100-300 mm lens focussed at 250mm Tracked with iEXOX 100 pmc mount 12x 30 sec images, ISO 2000, stacked in DSS, processed in Adobe photoshop കടപ്പാട് AASTRO KERALA

സ്റ്റല്ലേറിയത്തിൽ


