Read Time:2 Minute
ലളിതക്കാക്ക Bronzed Drongo ശാസ്ത്രീയ നാമം : Dicrurus aeneus
ലളിതക്കാക്ക Bronzed Drongo ശാസ്ത്രീയ നാമം : Dicrurus aeneus
നമ്മുടെ നാട്ടിൽ വളരെ സാധാരണമായി കാണുന്ന ആനറാഞ്ചി പക്ഷിയുടെ ( Black drongo) ബന്ധുവും, രാജ്യത്തു തന്നെ സ്ഥിരം താമസിച്ചു പ്രജനനം നടത്തുന്നതുമായിട്ടുള്ള ഒരു കാട്ടുപക്ഷിയാണ് ലളിതക്കാക്ക. ഒരു നാട്ടു ബുൾബുളിനോളം വലിപ്പമുള്ള ഇവർക്ക് ദേശാടന സ്വഭാവം ഇല്ല. ഇന്ത്യയിൽ ഹിമാലയത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പിന്നെ പശ്ച്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും ആണ് ഇവർ ഉള്ളത്. ലളിതക്കാക്കയുടെ ശരീരം മൊത്തത്തിൽ കറുപ്പ് നിറത്തിൽ തോന്നിക്കുമെങ്കിലും ഇവയുടെ തല, തൊണ്ട,കഴുത്ത്, പിൻഭാഗം എന്നിവ കറുപ്പിൽ നല്ല വെട്ടി തിളങ്ങുന്ന പച്ചയും നീലയും ആയ നിറത്തോട് കൂടിയതാണ്. പരന്നു വീതിയുള്ള കറുത്ത കൊക്കുകൾ, കറുത്ത കാലുകൾ, നല്ല കറുത്ത മുഖം, ഇരുണ്ട തവിട്ടു നിറത്തിലുള്ള കണ്ണുകൾ, മങ്ങിയ കറുപ്പ് നിറത്തോട് കൂടിയ അടിവശം, അറ്റത്തു കവരമുള്ള വാൽ എന്നിവയാണ് ലളിതക്കാക്കയ്ക്കു ഉള്ളത്. കുടുംബത്തിൽ ഉള്ള മറ്റു പക്ഷികളെ അപേക്ഷിച്ചു ഇവയ്ക്കു ചെറിയ ശരീരവും നീളം കുറഞ്ഞ വാലും ആണ് ഉള്ളത്.
തികച്ചും ഒരു കാട്ടുപക്ഷിയായ ലളിതകാക്കയെ നനവാർന്ന ഇലപൊഴിയും കാടുകളിലും, നിത്യ ഹരിതവനങ്ങളിലും, കാനന പാതകളിലും, കാട്ടുപ്രദേശങ്ങൾക്കു അരികിലുള്ള ഗ്രാമങ്ങളിലും കാണുവാൻ സാധിക്കും. പാറ്റകൾ, തുമ്പികൾ, ചിത്രശലഭങ്ങൾ, ഈച്ച വർഗ്ഗത്തിൽപ്പെട്ട മറ്റു പ്രാണികൾ എന്നിവയാണ് ഇവയുടെ ആഹാരം. മാർച്ച് മുതൽ ജൂൺ വരെ ആണ് പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
Related
2
0