Read Time:10 Minute

അജിരുദ്ധ് വി.എൽ

കെമിസ്ട്രി അധ്യാപകൻ

ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ബ്രോമിനെ പരിചയപ്പെടാം.

ബ്രോമിൻ ദ്വയാറ്റോമിക തന്മാത്രയായി കാണപ്പെടുന്നു. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന മൂലകമാണ്‌ ബ്രോമിൻ. ചുവന്ന തവിട്ടുനിറത്തിൽ കാണപ്പെടുന്ന ദ്രാവകത്തിനു തീക്ഷ്ണമായ ദുർഗന്ധമാണുള്ളത്. ദുർഗന്ധം എന്നർത്ഥമുള്ള ഗ്രീക്ക് പദമായബ്രോമോസ്എന്ന വാക്കിൽ നിന്നാണ് പേര് കിട്ടിയത്.

ഖരാവസ്ഥയിൽ ബ്രോമിൻ ഓർത്തോറോം ബിക്  ക്രിസ്റ്റൽ ഘടന കാണിക്കുന്നു.

സൂര്യനിലും  സമുദ്രത്തിലും  മനുഷ്യശരീരത്തിലും ബ്രോമിൻ കാണപ്പെടുന്നു. ഭൂമിയിൽ ലഭ്യതയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ അറുപത്തിനാലാം  സ്ഥാനമാണ് ബ്രോമിനുള്ളത്എല്ലാ ജീവജാലങ്ങളിലും ബ്രോമിൻ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇവയ്ക്കു മനുഷ്യശരീരത്തിൽ ജൈവപരമായി പ്രാധാനൃം ഉണ്ട്.

ഐസോടോപ്പുകൾ 

ബ്രോമിൻറെ ഏറ്റവും പ്രധാനപ്പെട്ട ഐസോടോപ്പുകൾ Br-79 ,  Br-81എന്നിവയാണ്. 30ഓളം  റേഡിയോആക്റ്റീവ് ഐസോടോപ്പുകൾ ലബോറട്ടറിയിൽ നിർമ്മിച്ചെടുത്തിട്ടുണ്ട്.

അലസവാതകങ്ങളിൽ Xe ഉൾപ്പെടെ പീരിയോഡിക് ടേബിളിലെ എല്ലാ മൂലകങ്ങളും ബ്രോമിനുമായി പ്രവർത്തിച്ചു ബൈനറി സംയുക്തങ്ങൾ ഉണ്ടാക്കുന്നുണ്ട്.

പീരിയോഡിക് ടേബിളിലെ സ്ഥാനം 

ബ്രോമിൻ ഒരു p ബ്ലോക്ക് മൂലകമാണ്. പീരിയോഡിക് ടേബിളിൽ 17-ആം ഗ്രൂപ്പിലും നാലാമത്തെ പീരിഡിലുമായി കാണപ്പെടുന്നു. ഫ്ലൂറിൻ, ക്ലോറിൻ, അയഡിൻ, അസ്റ്റാറ്റിൻ എന്നിവയാണ് 17 –മത് ഗ്രൂപ്പിലെ മറ്റു മൂലകങ്ങൾഇവയെല്ലാം ഹാലൊജനുകൾ എന്നറിയപ്പെടുന്നു.

ബ്രോമിന് അഷ്ടകം പൂർത്തിയാക്കുന്നതിനു വേണ്ടി ഒരു  ഇലക്ട്രോണിൻറെ കുറവുണ്ട് . അതിനാൽ ഇതൊരു  ശക്തിയായ ഓക്സികാരിയായി പ്രവർത്തിക്കുന്നു. ഇത് ക്ലോറിനേക്കാൾ പ്രവർത്തനശേഷി കുറഞ്ഞതും, എന്നാൽ അയഡിനേക്കാൾ പ്രവർത്തനശേഷി കൂടിയതുമായ ഒരു ഹാലൊജൻ  ക്ലോറിൻ, ബ്രോമിൻ, അയഡിൻ എന്നിവയുടെ സമാനതകളെക്കുറിച്ചു ആദ്യമായി പ്രതിപാദിച്ചത് ഡോബിറെയ്നർ ആണ്.

ബ്രോമിൻ ആറ്റങ്ങളുടെ പ്രവർത്തനശേഷി കൂടുതലായതിനാൽ പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നില്ല. അലസവാതകങ്ങളിൽ Xe ഉൾപ്പെടെ പീരിയോഡിക് ടേബിളിലെ എല്ലാ മൂലകങ്ങളും ബ്രോമിനുമായി പ്രവർത്തിച്ചു ബൈനറി സംയുക്തങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബ്രോമിന്റെ പ്രധാനപ്പെട്ട ഓക്സികരണഅവസ്ഥകൾ  -1, +1, +3, +5, +7 ഇവയാണ്.

ബ്രോമിൻ കണ്ടെത്തൽ :

ബ്രോമിൻ കണ്ടെത്തുന്നതിനുമുന്പ് 100 കണക്കിനു വർഷങ്ങളായി ബ്രോമിൻ സംയുക്തങ്ങൾ ഉപയോഗിച്ചിരുന്നു. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് റോയൽ പർപ്പിൾ എന്നറിയപ്പെട്ടിരുന്ന ചായം ആണ്വളരെ സമ്പന്നരായ ആളുകൾ മാത്രമേ റോയൽ പർപ്പിൾ നിറമുള്ള തുണിത്തരങ്ങൾ വാങ്ങിയിരുന്നുള്ളു.

റോയൽ പർപ്പിൾ ചായം മുക്കിയ തുണിത്തരങ്ങൾ. കടൽശംഖുകളിൽ (sea snails) നിന്നാണ് ചായം വേർത്തിരിച്ചെടുക്കുന്നത്. | കടപ്പാട് : wikipedia

ഫ്രാൻസിലെ മോണ്ട് പെല്ലിയറിലെ ഉപ്പുപാടങ്ങളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് അന്റോയിൻ ജെറോം ബാലാർഡ്, ബ്രോമിൻ കണ്ടെത്തിയത്. ഉപ്പുവെള്ളത്തിന്റെ ഭൂരിഭാഗവും ബാഷ്പീകരിക്കുകയും  ക്ലോറിൻ അതിലേക്ക് കടത്തിവിടുകയും ചെയ്തശേഷമുള്ള സാന്ദ്രീകൃത അവശിഷ്ടങ്ങൾ അദ്ദേഹം എടുത്തു. അവശിഷ്ടങ്ങളിൽ നിന്നാണ് ബ്രോമിൻ ദ്രാവകം വേർതിരിച്ചെടുത്തത്. തന്റെ കണ്ടെത്തലുകൾ 1826   ഫ്രഞ്ച് ജേർണലിലേക്ക് അയച്ചു

അതെ സമയം ഒരു വർഷം മുൻപ് 1825   കാൾ ലെവിഗ് തൻറെ ജന്മനാടായ ബാഡ് ക്രൂസ് നാച്ചിലെ ഒരു ഉപ്പുറവയിൽ നിന്ന് ബ്രോമിൻ വേർതിരിച്ചിരുന്നു. പക്ഷെ ലെവിഗിന്റെ
 കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാൻ വൈകുകയും, ബാലാർഡ് ആദ്യം തൻറെ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബാലാർഡ് ബ്രോമിന്മുറൈഡ്‘ (muride) എന്നാണ് പേരിട്ടത്.

പ്രകൃതിയിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ബ്രോമിൻ സംയുക്തങ്ങളാണ്  NaBr , KBr  എന്നിവ. ഇവ സമുദ്രജലത്തിലും ഭൂഗർഭ ജലത്തിലും പ്രധാനമായി കാണപ്പെടുന്നു. ചാവുകടലിൽ ഉയർന്ന അളവിൽ ബ്രോമിൻ ലവണങ്ങൾ അടങ്ങിയിട്ടുണ്ട്.

ബ്രോമൈഡ് സംയുക്തങ്ങളെ ക്ലോറിൻ ഉപയോഗിച്ച് ഓക്സീകരിച്ചാണ് ബ്രോമിൻ വ്യാവസായികമായി നിർമിക്കുന്നത്.

 

ഉപയോഗങ്ങൾ 

  • ഡ്രില്ലിങ് ദ്രാവകങ്ങൾ , കീടനാശിനികൾജലശുദ്ധീകരണത്തിനുള്ള രാസവസ്തുക്കൾ ,ഫോട്ടോഗ്രാഫിക് പദാർഥങ്ങൾ എന്നിവ നിർമിക്കാൻ ബ്രോമിൻ സംയുക്തങ്ങൾ ഉപയോഗിക്കുന്നു
  • ഒന്നാം ലോകയുദ്ധത്തിൽ സിലൈൻ ബ്രോമൈഡുകളും മറ്റു ബ്രോമിൻ സംയുക്തങ്ങളും വിഷവാതകങ്ങളായി ഉപയോഗിച്ചിരുന്നു

തീ അണയ്ക്കാൻ

ഉയർന്ന ഊഷ്മാവിൽ ഓർഗാനോബ്രോമിൻ സംയുക്തങ്ങൾ ബ്രോമിൻ ആറ്റങ്ങളെ ഉല്പാദിപ്പിക്കുന്നു. ഇത് തീ അണയ്ക്കാൻ സഹായിക്കുന്നു. അതിനാൽ ഓർഗാനോബ്രോമിൻ സംയുക്തങ്ങൾ  അഗ്നിശമനികളിൽ ഉപയോഗിക്കുന്നു. പ്രധാനപ്പെട്ട ഓർഗാനോബ്രോമിൻ സംയുക്തങ്ങളാണ് ബ്രോമോക്ലോറോമീതൈൻ, ബ്രോമോക്ലോറോഡൈഫ്ലുറോമീതൈൻ , ബ്രോമോട്രൈഫ്ലുറോമീതൈൻ എന്നിവ. ഇവ വളരെ വളരെ വില കൂടിയതാണ്. അതുപോലെ ഓസോൺ ശോഷണത്തിനും കാരണമാകുന്നുണ്ട്. അതിനാൽ തന്നെ ഇവ അന്തർ വാഹിനികൾ ,ബഹിരാകാശ വാഹനങ്ങൾ എന്നിവയിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.

1908ലെ ഒരു പത്രവാർത്ത | കടപ്പാട്: Wikipedia
  • NaBr , KBr എന്നീ സംയുക്തങ്ങൾ പണ്ടുകാലത്തു സെഡേറ്റീവ് ആയി ഉപയോഗിച്ചിരുന്നു. ബാർബിറ്ററേറ്റ്കളുടെ കണ്ടുപിടുത്തതോടെ ഇവ ഒഴിവാക്കി.
  • ബ്രോമിന്റെ പ്രധാനപ്പെട്ട ഓക്സോ ആസിഡുകളാണ് ഹൈപ്പോ ബ്രോമസ് ആസിഡ്, ബ്രോമസ് ആസിഡ്, ബ്രോമിക് ആസിഡ്, പെർബ്രോമിക് ആസിഡ് എന്നിവ. ബ്രോമിൻ ജലവുമായി ലയിക്കുമ്പോൾ ആണ് ഇവ ഉണ്ടാകുന്നത്. ഹൈപ്പോ ബ്രോമസ് ആസിഡ് സ്ഥിരത ഇല്ലാത്ത ഒരു സംയുക്തമാണ്. ഇത് ഡിസ്പ്രോപോഷണൽ പ്രവർത്തനത്തിന് വിധേയമായി ബ്രോമൈഡും ബ്രോമേറ്റും ആയി മാറുന്നു.

ബ്രോമിൻറെ പ്രധാനപ്പെട്ട ബൈനറി സംയുക്തമാണ് ഹൈഡ്രജൻബ്രോമൈഡ് . ഇത് ഇനോർഗാനിക്സംയുക്തങ്ങളും ആൽക്കയിൽബ്രോമൈഡുകളും  നിർമിക്കാൻ ഉപയോഗിക്കുന്നു. ഹൈഡ്രജനും ബ്രോമിനും പ്ലാറ്റിനം ഉൾപ്രേരകത്തിന്റെ സാന്നിധ്യത്തിൽ ഉയർന്ന താപനിലയിൽ പ്രവർത്തിപ്പിച്ച്ഹൈഡ്രജൻബ്രോമൈഡ് നിർമിക്കാം.

ലെഡഡ്  പെട്രോളിൽ എഥിലീൻഡൈബ്രോമൈഡ് ചേർക്കാറുണ്ട്. ഇത് എൻജിൻ നോക്കിങ് കുറയ്ക്കാൻ സഹായിക്കുന്നു.

ഓസോൺ ശോഷണവും ബ്രോമിനും. 

മീതൈൽബ്രോമൈഡ് ഓസോണുമായി പ്രവർത്തിച്ചു ഓസോൺ പാളികളിൽ വിള്ളൽ ഉണ്ടാക്കുന്നുണ്ട് . അതിനാൽ 2001 ആയപ്പോഴേക്കും മീതൈൽബ്രോമൈഡിന്റെ ഉത്പാദനം കുറച്ചു.

ബ്രോമിൻ ശരീരത്തിലെത്തിയാൽ ?

ബ്രോമിൻ വാതകം ശ്വസിച്ചാൽ  ചുമ, ശ്വാസതടസം, തലവേദന, തലകറക്കം എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്കഠിനമായ ശ്വാസം മുട്ടൽ മരണത്തിനു കാരണമാവാംബ്രോമിൻ ദ്രാവകം വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതുപോലെ നാഡീരക്ത ചംക്രമണവ്യവസ്ഥകളെ സാരമായി ബാധിക്കുകയും ചെയുന്നു. മനുഷ്യ ശരീരത്തിൽ പൊള്ളൽ ഉണ്ടാക്കാൻ ബ്രോമിൻ ദ്രാവകത്തിനു കഴിവുണ്ട്.

ഇലെക്ട്രോനെഗറ്റിവിറ്റി : 2.96
ദ്രവനില 265.85 K
തിളനില : 331.95 K
സാന്ദ്രത 3 .122 g per cubic cm
ഇലക്ട്രോൺ വിന്യാസം:
 [Ar] 3d10 4s2 4p5
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2019 ഡിസംബർ 26 ലെ വലയസൂര്യഗ്രഹണം നിങ്ങളുടെ പ്രദേശത്ത് എങ്ങനെ അനുഭവപ്പെടും?
Next post ബി. സി. ശേഖറും സ്വാഭാവിക റബ്ബറും
Close