പ്രായം കൂടുന്തോറുമുള്ള മസ്തിഷ്കത്തിന്റെ വളർച്ച ഇതാദ്യമായി ചാർട്ട് രൂപത്തിൽ. കേംബ്രിഡ്ജ്, ഫിലാഡൽഫിയ സർവകലാശാലകളിലെ ഗവേഷകരുടെ പഠനം

ആഗോളതലത്തിൽ നടത്തിയ 100-ലധികം വ്യത്യസ്ത പഠനങ്ങളിൽ നിന്ന് എടുത്ത 1,25,000 MRI ബ്രയിൻ സ്കാനുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് മസ്തിഷ്കത്തിന്റെ വളർച്ചയുടെ ചാർട്ട് ഉണ്ടാക്കിയിരിക്കുന്നത്. കേംബ്രിഡ്ജ്, ഫിലാഡൽഫിയ സർവകലാശാലകളിലെ ഗവേഷകരാണ് 15 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന്റെ തൊട്ട് 100 വയസ്സ് വരെയുള്ള മനുഷ്യ മസ്തിഷ്കങ്ങളെ വരെ സ്കാൻ ചെയ്തുള്ള സമഗ്രമായ പഠനം നടത്തിയത്.

Graph showing the rapid growth of the brain in infancy © Bethlehem, RAI, Seidlitz J & White, SR et al © Bethlehem, RAI, Seidlitz J & White, SR et al

ഗർഭധാരണത്തിന് ശേഷം ഏകദേശം 17 ആഴ്ചകൾക്കുള്ളിൽ, മസ്തിഷ്കം 10 ശതമാനമാനത്തോളം വളർച്ച പ്രാപിക്കുന്നു. ദ്രുതഗതിയിലുള്ള ഈ വളർച്ച ഏകദേശം മൂന്ന് വയസ്സാകുമ്പോൾ സാവധാനത്തിൽ ആകുന്നു. ഈ ഘട്ടത്തിൽ മസ്തിഷ്കം അതിന്റെ പൂർണ വലുപ്പത്തിന്റെ 80 ശതമാനത്തിലെത്തുന്നു. തലച്ചോറിന്റെ ന്യൂറോണുകളാൽ നിർമിതമായ ചാരനിറത്തിലുള്ള ദ്രവ്യത്തിന്റെ അളവ് ഏകദേശം ആറു വയസ്സാകുമ്പോൾ കൊടുമുടിയിലെത്തുകയും പിന്നീട് സാവധാനം കുറയാൻ തുടങ്ങുകയും ചെയ്യുന്നു. അതേസമയം ഗ്രേമാറ്ററിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന വെളുത്ത ടിഷ്യു, 29 വയസ്സുള്ളപ്പോഴാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. 50 വയസ്സ് കഴിഞ്ഞാൽ അത് കുറയുന്നു. തലച്ചോറിന്റെ പുറം കവചമായ കോർട്ടെക്സിന്റെ കനം , ഗ്രേമാറ്റർ, വൈറ്റ് മാറ്റർ അളവ് എന്നിവ MRI സ്കാനിൽ നിന്നും എടുത്താണ് ഈ ചാർട്ട് തയ്യാറാക്കിയത്.

Extended global and regional cortical morphometric phenotypes.

നിലവിൽ ക്ലിനിക്കുകളിൽ ഉപയോഗിക്കാവുന്ന ചാർട്ടുകൾ ആയി ഇത് ഉപയോഗിക്കാനാവില്ല. പ്രായത്തിനനുസരിച്ച് തലച്ചോറിൽ സംഭവിക്കുന്ന സാധാരണ മാറ്റങ്ങൾ മാപ്പ് ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കുട്ടികളുടെ വളർച്ച നിരീക്ഷിക്കാൻ ഉയരവും ഭാരവും ചേർത്തുള്ള മാപ്പിങ് ഗ്രോത്ത് ചാർട്ടുകൾ ഉപയോഗിക്കുന്നതു പോലെ തന്നെ ഈ വിവരങ്ങളും ഉപയോഗിക്കാവുന്നതാണ്. അൽഷിമേഴ്സ് രോഗം പോലുള്ള ന്യൂറോളജിക്കൽ അവസ്ഥകളിൽ മസ്തിഷ്കം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും ചാർട്ടിൽ നിന്നും ലഭിച്ചേക്കാം.

Top, a graphical summary of the normative trajectories of the median (50th centile) for each global MRI phenotype, and key developmental milestones, as a function of age (log-scaled).

തയ്യാറാക്കിയത് : ഡോ.ദീപ കെ.ജി, അവലംബം : Brain charts for the human lifespan, nature, 06 April 2022,

Leave a Reply

Previous post തെളിമയാർന്ന പ്രപഞ്ചകാഴ്ചകൾ കാണുവാൻ
Next post ചൈനയിൽ കൊടും വരള്‍ച്ച
Close