ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉത്പാദക രാജ്യമായ ബോട്സ്വാനയിൽ നിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്തെടുത്തിരിക്കുകയാണ്. 1,098 കാരറ്റ് ആണ് ഈ വ്രജത്തിന്റെ തൂക്കം. 73 മിമീ നീളവും 52 മിമീ വീതിയും 27 മിമീ കനവുമാണ് ഈ വ്രജത്തിന്.
ആംഗ്ലോ-അമേരിക്കൻ കമ്പനിയായ ഡി ബിയേഴ്സ് ആണ് വജ്രം ഖനനം ചെയ്ത് കണ്ടെത്തിയത്. വജ്രത്തിന് കണക്കാക്കിയ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2017 ൽ ഏറ്റവും വലിയ രണ്ടാമത്തെ വജ്രത്തിന് കിട്ടിയത് 53 ദശലക്ഷം ഡോളറാണ്. 1905 ൽ തെക്കൻ ആഫ്രിക്കയിൽ നിന്നും കണ്ടെടുത്ത 3106 കാരറ്റ് തൂക്കമുള്ള കുള്ളിനൻ ആണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം. 1,109 കാരറ്റ് തുക്കമുള്ള രണ്ടാമത്തെ വലിയ വ്രജവും ബോട്സ്വാനയിൽ തന്നെയാണ്. ലോകത്തിലെ തന്നെ വ്രജ ഉത്പാദകരിൽ റഷ്യക്ക് പുറകിൽ രണ്ടാം സ്ഥാനത്താണ് ബോട്സ്വാന. ഈ രാജ്യത്തിന്റെ കയറ്റുമതിയിൽ 90 ശതമാനവും വ്രജം തന്നെയാണ്.
എഴുതിയത് ഡോ.ദീപ കെ.ജി. കടപ്പാട് : www.reuters.com