കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്.
[dropcap]ബ്ലൂ [/dropcap]വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് ദിനം പ്രതി നിറം പിടിപ്പിച്ച കഥകൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. വർഷങ്ങൾക്ക് മുൻപ് നടന്ന ആത്മഹത്യകൾ വരെ ഇപ്പോൾ ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധിപ്പിക്കാൻ മാദ്ധ്യമങ്ങൾ മത്സരിക്കുന്നു. അപസർപ്പക കഥകളും കോൺസ്പിരസി തിയറികളും ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതു തന്നെയാണ്. കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്.
2016 മെയ് മാസത്തിൽ Novaya Gazetta എന്ന റഷ്യൻ ടാബ്ലോയ്ഡിൽ വന്ന Galina Mursaliyeva എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ലോകം ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉള്ളതായി കേൾക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ റഷ്യയിലെ മൊത്തക്കച്ചവടക്കാരിൽ ഒരുവരായ ഈ പത്രം സംഭ്രമ ജനകമായ ഒരു ലേഖനത്തിലൂടെ ലോകത്തെ ആകെ ഞെട്ടിച്ചു. പൂർണ്ണമായും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ റഷ്യയിലെ വിവിധ കുറ്റാന്വേഷക ഏജൻസികളും സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം അന്വേഷിച്ചു എങ്കിലും പ്രസ്തുത ലേഖനത്തിൽ എടുത്തു പറയുന്ന 2015 നവംബർ മുതൽ 2016 ഏപ്രിൽ വരെ നടന്ന 130 ഓളം ആത്മഹത്യകളിൽ ഒരെണ്ണം പോലും ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിലുള്ള ഒരു ആത്മഹത്യാ കളിയുമായി ബന്ധിപ്പിക്കാനുള്ള യാതൊരു വിധ തെളിവുകളും കണ്ടുപിടിക്കാനായില്ല.
മറ്റെല്ലായിടത്തും എന്നതുപോലെ റഷ്യയിലും കുട്ടികളുടെ ആത്മഹത്യ വലിയ ചർച്ചാ വിഷയമാണ്. UN പഠനങ്ങൾ പ്രകാരം റഷ്യയിൽ കൗമാരക്കാരുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരിൽ ഇരുപതിൽ അധികമാണ്. ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണ് 1. എന്തുകൊണ്ട് റഷ്യയിൽ ഇത്രയധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്നു എന്നതിനെക്കുറീച്ച് റഷ്യയുടുെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (Central Research Institute of Health Organization and Informatization of the Ministry of Health and Social Development of the Russian Federation) വിശദമായ പഠനങ്ങൾ നടത്തിയിട്ടൂണ്ട്.
[box type=”info” align=”” class=”” width=””]മറ്റു പടിഞ്ഞാറൻ വികസിത രാജ്യങ്ങളിൽ കൗമാരക്കാരിൽ വെറും 5 % പേരിൽ മാത്രം വിഷാദ രോഗ ലക്ഷണങ്ങൾ കാണിക്കുമ്പോൾ റഷ്യയിൽ അത് 20 %ൽ അധികമാണെന്നും 45% റഷ്യൻ കൗമാരക്കാരികളും 27 % കൗമാരക്കാരും ആത്മഹത്യയെക്കുറിച്ച് പല ഘട്ടങ്ങളിലും ചിന്തിച്ചിട്ടൂണ്ടെന്ന് ഈ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.[/box] 92 ശതമാനം ആത്മഹത്യകളും അനാരോഗ്യകരമായ കുടുംബാന്തരീക്ഷവുമായും ബന്ധപ്പെട്ടിരിക്കുന്നു. വിഷാദ രോഗവും മറ്റ് കുടുംബ പ്രശ്നങ്ങളും പ്രണയ പരാജയങ്ങളുമൊക്കെ കാരണം ആത്മഹത്യ ചെയ്യപ്പെടുന്ന കുട്ടികളിൽ കാണപ്പെടുന്ന പൊതു സ്വഭാവങ്ങളെ വളരെ എളുപ്പത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ കളിയിൽ പറഞ്ഞിരിക്കുന്ന ചലഞ്ചുകളിൽ ഏതെങ്കിലുമൊക്കെയുമായി ബന്ധിപ്പിക്കാവുന്നതാണ്. സ്വയം മുറിവേൽപ്പിക്കുക, ഒറ്റയ്ക്കിരിക്കുക, ആരുമായും സംസാരിക്കാതിരിക്കുക, ആത്മഹത്യയെക്കുറിച്ചുള്ള സൂചനകൾ നൽകുക തുടങ്ങിയവയൊക്കെ മാനസിക പ്രശ്നങ്ങളും വിഷാദ രോഗവുമെല്ലാമുള്ളവർ പൊതുവേ കാണിക്കുന്ന ലക്ഷണങ്ങളാണ്. നവായ ഗസറ്റയിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനം വലിയ തോതിലുള്ള ചർച്ചയ്ക്ക് വഴി തെളീക്കുകയും വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്തു. നവായ ഗസറ്റയിലെ വിവാദ ലേഖനം എഴുതിയ ഗലിന മുറസലിയേവയുടെ ഇഷ്ട വിഷയം ആണ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ആത്മഹത്യകൾ. ഈ വിഷയത്തിൽ അവർ 2007 ലും 2009 ലും എല്ലാം ഇതേ പാറ്റേണിലുള്ള ഒന്നിലധികം ലേഖനങ്ങൾ എഴുതിയിട്ടൂണ്ട്.2അതായത് ഇവർ കുട്ടികളുടെ ആത്മഹത്യകൾക്ക് കാരണമായി ഇന്റർനെറ്റിനെയും സോഷ്യൽ മീഡിയയേയും പ്രതിസ്ഥാനത്ത് നിർത്താൻ തന്റെ ലേഖനങ്ങളിലൂടെ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആദ്യമേ ഒരു നിഗമനത്തിലെത്തി അതിനെ സാധൂകരിക്കുന്നതിനായി വസ്തുതകളെ വളച്ചൊടിച്ച് സ്വന്തം വാദങ്ങൾക്ക് ഉപോത്ബലകങ്ങളായ തെളിവുകൾ ഉണ്ടാക്കി എടുക്കുന്ന രീതിയാണ് (Confirmation bias) ഈ ലേഖനങ്ങളിലുടനീളം കാണാൻ കഴിയുന്നത്.
2015 നവംബറിൽ റിനാ പാലങ്കോവ എന്ന പതിനേഴുകാരി സെൽഫി വി കോണ്ടാക്റ്റെ എന്ന സോഷ്യൽ നെറ്റ് വർക്കിംഗ് വെബ് സൈറ്റിൽ പോസ്റ്റ് ചെയ്തതിനു ശേഷം “ഗുഡ് ബൈ” പറഞ്ഞുകൊണ്ട് ട്രയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. ഈ സംഭവം റഷ്യൻ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആവുകയും റിനാ പാലങ്കോവ ഒരു ഐക്കൺ ആയി മാറുകയും ചെയ്തു. അതിനെത്തുടർന്ന് വി. കെയിൽ ആത്മഹത്യ ഒരു ചർച്ചാ വിഷയമായി. റിനയുടെ വി.കെ. പോസ്റ്റുകളിൽ മിക്കതിലും വിഷാദവും ആത്മഹത്യയും എല്ലാ നിറഞ്ഞ് നിന്നിരുന്നു. ഈ പോസ്റ്റുകളെല്ലാം ആത്മഹത്യയെത്തുടർന്ന് പരക്കെ റീ ഷെയർ ചെയ്യപ്പെടുകയും അതിലൂടെ കൗമാരക്കാരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഒരു ‘സൂയിസൈഡ് ഐക്കൺ’ ആയി മാറിയ റിനാ പാലങ്കോവയുടെ അവസാന വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെമേകൾ റഷ്യയ്ക്ക് പുറത്തും വലിയ പ്രചാരം നേടി. ഈ സംഭവം നടന്ന് ആറു മാസങ്ങൾക്ക് ശേഷം ആണ് നൊവായ ഗസറ്റയിൽ വിവാദ ലേഖനം വരുന്നതെന്ന് ഓർക്കുക. ലേഖനത്തിൽ പ്രതിപാദിക്കുന്ന ബ്ലൂ വെയിൽ , അയാം അ ബ്ലൂ വെയിൽ തുടങ്ങിയ ‘ഡത്ത് ഗ്രൂപ്പുകൾ’ എങ്ങിനെ ഉണ്ടായി എന്നതിനെ റിനയുടെ മരണവുമായി എളുപ്പത്തിൽ ബന്ധിക്കാവുന്നതാണ്.
നീലത്തിംമിംഗലങ്ങളും ആത്മഹത്യയുമായി എന്താണ് ബന്ധമെന്ന് സംശയിക്കുന്നുണ്ടാകും. Beaching of Whales എന്നറിയപ്പെടുന്ന തിംമിംഗലങ്ങളുടെ ആത്മഹത്യ പണ്ടൂ തൊട്ടേ ചർച്ച ചെയ്യപ്പെടുന്നതാണ്. അതായത് ഒറ്റപ്പെട്ട തിംമിംഗലങ്ങൾ ഇതുവരെ വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത കാരണങ്ങളാൽ കടൽ തീരങ്ങളിൽ അടിഞ്ഞ് ചത്തു പോകുന്നതിനെ തിമിംഗലങ്ങൾ ആത്മഹത്യ ഇഷ്ടപ്പെടുന്ന ജീവികളായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അതായത് ആത്മഹത്യ ചെയ്യാൻ തുനിയുന്നവർ സ്വയം തിമിംഗലങ്ങളായി സങ്കൽപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വിഷാദ രോഗത്തിനും മറ്റ് മാനസിക പ്രശ്നങ്ങൾക്കും അടിമപ്പെട്ട സമാന മനസ്കരുടേതായ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. പൊതുവേ കൗമാരക്കാരിൽ ആത്മഹത്യാ പ്രവണത കൂടുതലായി കണ്ടു വരുന്ന റഷ്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ആത്മഹത്യയിലൂടെ ഒരു പെൺകുട്ടി വളരെ പെട്ടന്ന് ലോക ശ്രദ്ധ ആകർഷിക്കുക കൂടി ചെയ്തത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ഫലം ആണ് ചെയ്തത്. റിനാ പാലങ്കോവ ഉൾപ്പെടെ ആത്മഹത്യ ചെയ്തവരെ ഗ്ലോറിഫൈ ചെയ്യാനായി ബ്ലൂ വെയിൽ ഹാഷ് ടാഗുകൾ പരക്കെ ഉപയോഗപ്പെട്ടതും തികച്ചും സ്വാഭാവികം തന്നെ. Sea of Whales , F57 തുടങ്ങിയ പല വി കെ കമ്യൂണിറ്റികളും ആത്മഹത്യ എന്ന ആശയത്തിന്റെ പുറത്ത് ഉണ്ടായതാണെങ്കിലും അവയൂടെ ലക്ഷ്യങ്ങളിൽ ഒന്നും അംഗങ്ങളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്ന് പ്രസ്തുത കമ്യൂണിറ്റികളുടെ അഡ്മിനിസ്ട്രേട്ടർമ്മാരായ More Kitov (Sea of Whales) , Filip Lis (F-57) എന്നിവർ വെളിപ്പെടുത്തിയിട്ടുണ്ട്. വളരെ സെൻസിറ്റീവ് ആയ മാദ്ധ്യമ ശ്രദ്ധ ആകർഷിക്കപ്പെടുന്ന വിഷയങ്ങളിൽ സോഷ്യൽ മീഡീയാ കാമ്പൈനുകൾ നടത്തുന്നതും പേജുകൾ ഉണ്ടാക്കുന്നതും എല്ലാം നമ്മൂടെ നാട്ടിലും സാധാരണമാണല്ലോ അതിൽ മിക്കവയുടേയും യഥാർത്ഥ ലക്ഷ്യം പരസ്യങ്ങളിലൂടെയും മറ്റുമുള്ള ബിസിനസ് താല്പര്യങ്ങൾ ആയിരിക്കും. മേൽപ്പറഞ്ഞ കമ്യൂണിറ്റികളും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല എന്ന് അവയുടെ അഡ്മിനിസ്ട്രേറ്റർമാർ തന്നെ ഈ വിഷയം വിവാദമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പ്രധാനമായും റിനാ പാലങ്കോവയുടെ മരണത്തെത്തുടർന്ന് അവരുടെ വി കെ പോസ്റ്റുകളും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന കളി നൊവായ ഗസറ്റ ലേഖികയുടെ ഭാവനയിൽ വിരിഞ്ഞ അർദ്ധ സത്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കഥ ആയിരിക്കാനുള്ള സാദ്ധ്യതകളിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്. ഈ ലേഖനത്തിന്റെ ചുവടു പിടിച്ചാണ് വിക്കീ പീഡിയ പേജ് ഉൾപ്പെടെ ലോകത്തുള്ള സകല മാദ്ധ്യമങ്ങളും ബ്ലൂ വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
[box type=”info” align=”” class=”” width=””]2016 നവംബറിൽ Phillip Budeikin എന്ന 21 വയസ്സുള്ള റഷ്യൻ വിദ്യാർത്ഥി താൻ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു ഗേം ഉണ്ടാക്കിയിട്ടൂണ്ടെന്നും പതിനാറ് വിദ്യാർത്ഥികളെ താൻ ഇതുവഴി ആത്മഹത്യ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും കുറ്റ സമ്മതം നടത്തിയതായി വാർത്തകൾ വന്നിരുന്നു. എങ്കിലും തുടരന്വേഷണങ്ങൾക്കൊന്നും ഈ അവകാശ വാദത്തെ സ്ഥിരികരിക്കുന്ന തെളീവുകൾ ഒന്നും അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായില്ല. അതിനാൽ ഈ അവകാശ വാദത്തെയും ഒരു മാനസിക രോഗിയുടെ ജല്പനങ്ങളായി എടുക്കാനേ നിലവിലെ സാഹചര്യത്തിൽ കഴിയുകയുള്ളൂ.[/box]ബ്ലൂ വെയിൽ എന്ന കളിയുടേതായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വിവിധ ചലഞ്ചുകളുടെ സ്വഭാവം പരിശോധിച്ചാൽ മിക്കവാറും നല്ലൊരു ശതമാനം കൗമാര ആത്മഹത്യകളേയും ഇതിലേ ഏതെങ്കിലുമൊക്കെ ലെവലുകളുമായി ബന്ധിപ്പിക്കാവുന്നത് ആയതിനാൽ നോവായാ ഗസറ്റ തുടങ്ങി വച്ച ഈ കളിയുടെ ‘ഇരകൾ’ മുൻകാല പ്രാബല്യത്തോടെ ഇനിയും ഉണ്ടായേക്കാം. നിറം പിടിപ്പിച്ച കഥകളുമായി നീലത്തിമിംഗലത്തെ നമ്മുടെ കൊച്ചു കേരളത്തിലേക്കും ആനയിച്ചവർക്ക് അഭിമാനിക്കാം.
- http://www.unrussia.ru/en/node/2727
- https://www.novayagazeta.ru/…/06/04/33228, https://www.novayagazeta.ru/…/42466, https://www.novayagazeta.ru/…/35038
റഫറൻസ്- കടപ്പാട്
- http://www.snopes.com/blue-whale-game-suicides-russia/
- https://meduza.io/…/pyat-glavnyh-voprosov-k-materialu-novoy…
- http://memepedia.ru/nya-poka/
- https://www.rferl.org/a/russia-teen-suicide-b…/28322884.html
- http://www.newstalk.com/Russian-activists-launch-attack-on-…
ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/sujithkrk/posts/1382062111900694