Read Time:3 Minute

ദഹനനാളത്തിലെ ദ്രാവക ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം. ദഹനനാളത്തിലെ അവയവങ്ങളെ ബന്ധിപ്പിക്കുന്ന ട്യൂബുകൾ ശസ്ത്രക്രിയയ്ക്കുശേഷം ശരിയായി അടച്ചില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ദ്രാവകചോർച്ച ഉണ്ടാകാം. 2.7% മുതൽ 25% വരെ ഏക ശസ്ത്രക്രിയകളിൽ ട്യൂബുകൾ ഇത്തരം ചോർച്ചകൾ സാധാരണമാണ്. ഇങ്ങനെ ചോർന്നൊലിക്കുന്ന ദ്രാവകം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഗുരുതരമായ കേസുകളിൽ രക്തത്തിലെ വിഷബാധയും സെപ്‌സിസും ഇതുമൂലം ഉണ്ടാകാം. ദഹനനാളത്തിലെ ഈ ചോർച്ച കണ്ടെത്താൻ ഇംപ്ലാന്റ്റ് ചെയ്യാവുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ്.

BioSUM എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് വെറും മില്ലി മീറ്റർ മാത്രമാണ് വലുപ്പം. ഒരു ജെല്ലിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ മെറ്റൽ ഡിസ്‌കുകൾ കൊണ്ടാണിത് നിർമ്മിച്ചിരിക്കുന്നത്.

ചുറ്റുപാടിലെ അസിഡിറ്റിയിലെ മാറ്റങ്ങളോടുള്ള പ്രതികരണമായി ജെല്ലിൻറെ ആകൃതി മാറുന്നു, ഈ രൂപമാറ്റം അൾട്രാസൗണ്ടിൽ എളുപ്പത്തിൽ കാണാൻ കഴിയും. ദഹനനാളത്തിൽ ശസ്ത്രക്രിയ നടത്തിയ എലികളിലും പന്നികളിലും നടത്തിയ പ്രാഥമിക പരീക്ഷണത്തിൽ, ശരീരത്തിൽ ഘടിപ്പിച്ച് 10-30മിനിറ്റിനുള്ളിൽ BioSUM ചോർച്ച കണ്ടെത്തി. ശസ്ത്രക്രിയ ചെയ്യുമ്പോൾതന്നെ ശരീരത്തിൽ ഘടിപ്പിക്കാനാണ് BioSUM രൂപകല്പന ചെയ്തിരിക്കുന്നത്. രോഗിയുടെ ദഹനവ്യവസ്ഥ വീണ്ടും അടച്ചു കഴിഞ്ഞാൽ, ഉപകരണം നേരിട്ട് സീലുകളിലോ അടുത്തുള്ള ടിഷ്യുകളിലോ സ്ഥാപിക്കാം. തുടർന്ന്, ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുമ്പോൾ, BioSUM സീലിന് ചുറ്റുമുള്ള ടിഷ്യുവിന്റെ pHൽ മാറ്റങ്ങൾ കണ്ടെത്തും. ദഹനവ്യവസ്ഥയിലെ വിവിധ അവയവങ്ങളുടെ സാധാരണ pH വളരെ വ്യത്യസ്തമാണ്. ഒരു അവയവത്തിൽ നിന്ന് ദ്രാവകം ചോർന്നാൽ, ജെൽ pH-ലെ പെട്ടെന്നുള്ള മാറ്റത്തോട് പ്രതികരിക്കുകയും വീർക്കുകയും ചെയ്യുന്നു. ഈ ചലനമാണ് അൾട്രാസൗണ്ട് ഉപകരണം ഉപയോഗിച്ച് കണ്ടെത്തുന്നത്. BioSUM ശരീരത്തിൽ നിന്ന് സ്വാഭാവികമായി നശിച്ചു പോകുന്നതിനാൽ ഇത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമില്ല.

തയ്യാറാക്കിയത് : ഡോ. ദീപ കെ.ജി. കടപ്പാട് : ശാസ്ത്രഗതി 2024 ഏപ്രിൽ ലക്കം

വീഡിയോ കാണാം

അധിക വായനയ്ക്ക്

  1. Jiaqi Liu et al. Science. 7 Mar 2024. Vol 383, Issue 6687, pp. 1096-1103 DOI: 10.1126/science.adk9880
Happy
Happy
86 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
14 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൂട്ടും താക്കോലും – സമ്മർ പസിൽ സീരീസ്
Next post എയർ ബബിൾ ക്യാബിൻ – ശാസ്ത്രകഥ
Close