Read Time:4 Minute

സാമൂഹ്യ സേവനമേഖലകളില്‍ കൂടുതല്‍ ചെലവിടുന്ന സര്‍ക്കാരുകളെ ജനങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ടെക്സാസിലെ ബെയ്‌ലര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പഠനഫലം പുറത്തുവിട്ടത്. വിപണിയിലും സമൂഹത്തിലും ഇടപെടാത്ത ചെറിയ ഗവണ്‍മെന്റുകളേക്കാള്‍ (Laissez-faire) ജനങ്ങള്‍ക്കിഷ്ടം കൂടുതല്‍ വിപുലമായ സംവിധാനങ്ങളൊരുക്കുന്ന ഗവണ്‍െമെന്റുകളെയാണെന്ന് 21 വികസിത രാജ്യങ്ങളിലെ സാഹചര്യങ്ങളെ മുന്‍നിറുത്തിയുള്ള ഈ പഠനം വെളിപ്പെടുത്തുന്നു.

1981 മുതല്‍ 2007 വരെ ഈ രാജ്യങ്ങളിലെ അന്‍പതിനായിരം പേരിലാണ് പഠനം നടത്തിയത്. ‘ഇടപെടലുകള്‍ നടത്താത്ത ഭരണകൂടത്തെയാണ് വ്യക്തികള്‍ക്കിഷ്ടം’ എന്ന കമ്പോള ശക്തികളുടെ പരമ്പരാഗത പ്രചരണത്തെയാണ് ഒരു സ്വകാര്യ ക്രൈസ്തവ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ പൊളിച്ചടുക്കിയിരിക്കുന്നത്. ബെയ്‌ലര്‍ സര്‍വ്വകലാശാലയിലെ രാഷ്ട്രതന്ത്ര വിഭാഗത്തിലെ ഡോ. പാട്രിക് ഫ്ലാവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് വിപുലമായ ഈ പഠനം നടത്തിയത്.

ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ ഗവണ്‍മെന്റിന്റെ മൊത്ത ഉപഭോഗം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ മുതല്‍മുടക്ക്, ജീവിത സാഹചര്യങ്ങള്‍ നിറവേറ്റുന്ന സേവന – സാധനങ്ങളുടെ സുഗമമായ ലഭ്യത, തൊഴില്‍ നിയമങ്ങളിലെ കര്‍ശനത തുടങ്ങിയ നാല് പ്രധാന മേഖലകളിലാണ് പഠനം ഊന്നിയത്.

[box type=”shadow” ]”മറ്റെല്ലാമിരിക്കട്ടെ, ഇക്കാലയളവില്‍, മൊത്തത്തില്‍ നിങ്ങളുടെ ജീവിതം എത്രത്തോളം തൃപ്തികരമാണ് ” എന്ന വളരെ ഋജുവായ ഒരു ചോദ്യമാണ് പ്രധാനമായും ഇവര്‍ ആളുകളോട് ചോദിച്ചത്. പത്തിനെ ഏറ്റവും സംതൃപ്തം എന്നുകണ്ടുകൊണ്ടുള്ള 1 മുതല്‍ 10 വരെയുള്ള ഒരു തോതാണ് ഇവര്‍ വിശകലനത്തിനായി സ്വീകരിച്ചത്. 21 രാജ്യങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനം 11 -ാമത് മാത്രമായിരുന്നു.[/box]

“മറ്റെല്ലാമിരിക്കട്ടെ, ഇക്കാലയളവില്‍, മൊത്തത്തില്‍ നിങ്ങളുടെ ജീവിതം എത്രത്തോളം തൃപ്തികരമാണ്  ” എന്ന വളരെ ഋജുവായ ഒരു ചോദ്യമാണ് പ്രധാനമായും ഇവര്‍ ആളുകളോട് ചോദിച്ചത്. പത്തിനെ ഏറ്റവും സംതൃപ്തം എന്നുകണ്ടുകൊണ്ടുള്ള 1 മുതല്‍ 10 വരെയുള്ള ഒരു തോതാണ് ഇവര്‍ വിശകലനത്തിനായി സ്വീകരിച്ചത്. 21 രാജ്യങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനം 11 -ാമത് മാത്രമായിരുന്നു. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടിക താഴെ പറയും പ്രകാരമാണ്. “വലിയ”ഇടപെടലുകള്‍ സാമൂഹ്യ – രാഷ്ട്രീയ മേഖലയില്‍ നടത്തുന്ന ഗവണ്‍മെന്റുകളെയാണ് ലോകത്തെ പല “ശക്തരേക്കാളും” ജനം ഇഷ്ടപ്പെടുന്നതെന്ന് ഈ പട്ടിക വെളിപ്പെടുത്തുന്നു.

  • ഡെന്മാര്‍ക്ക് : 8.20
  • സ്വിറ്റ്സര്‍ലണ്ട്: 8.10
  • ഐസ്‌ലണ്ട്: 8.04
  • അയര്‍ലണ്ട്: 7.95
  • ആസ്ട്രിയ: 7.95
  • ഫിന്‍ലണ്ട്: 7.82
  • സ്വീഡന്‍: 7.82
  • കാനഡ: 7.82
  • നോര്‍വ്വെ: 7.78
  • നെതര്‍ലണ്ട്: 7.76
  • അമേരിക്കന്‍ ഐക്യനാട്: 7.61
  • ആസ്ട്രേലിയ: 7.58
  • ബ്രിട്ടണ്‍: 7.51
  • ബെല്‍ജിയം: 7.49
  • ജെര്‍മ്മനി: 7.08
  • ഇറ്റലി: 7.05
  • പോര്‍ട്ടുഗല്‍: 7.05
  • സ്പെയിന്‍: 6.96
  • ഫ്രാന്‍സ്: 6.85
  • ഗ്രീസ്: 6.67
  • ജപ്പാന്‍: 6.63
[divider]

സ്രോതസ്സ് : sciencedaily.com

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോകത്തിലെ ഏറ്റവും നിശബ്ദ നഗരം ഗ്രോണിങ്‌ഗെന്‍
Next post ചെടികള്‍ പറയുന്നതെന്താണ് ?
Close