Read Time:5 Minute

ലോകമെമ്പാടും മുളയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 18 ന് ലോക മുളദിനം (World Bamboo Day ) ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ലൂക്ക സയൻസ് പോർട്ടലും പാലക്കാട് വിക്ടോറിയ കോളേജിലെ വിക്ടോറിയൻ ബോട്ടണി അലൂമിനി അസോസിയേഷൻ (VIBA) യും സഹകരിച്ച് LUCA TALK സംഘടിപ്പിക്കുന്നു. മുള ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞ ഡോ.കെ.കെ. സീതാലക്ഷ്മി സെപ്റ്റംബർ 27 രാത്രി 7.30 ന് “അൽപ്പം മുളവർത്തമാനം” പരിപാടിയിൽ സംവദിക്കുന്നു.

ഡോ.കെ.കെ. സീതാലക്ഷ്മി

മുളഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയ ശാസ്ത്രജ്ഞയാണ് ഡോ. കെ.കെ. സീതാലക്ഷ്മി. 1975ൽ പാലക്കാട് വിക്ടോറിയ കോളജിലെ ബോട്ടണി ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം മദിരാശി യൂനിവേഴ്സ‌ിറ്റിയിലെ സെന്റർ ഫോർ അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് ഇൻ ബോട്ടണിയിൽ നിന്ന് ഡോക്‌ടറേറ്റ് നേടി. 1979ൽ കേരള വന ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സയന്റിസ്‌റ്റായി ജോലിയിൽ ചേർന്നു. മുള, ഇതര സസ്യജാലരംഗത്ത് ഗവേഷണത്തിൽ മുഴുകി. ഇതിനിടയിൽ 1995-96 കാലയളവിൽ പോസ്‌റ്റ് ഡോക്ടറൽ ജോലികളിലും വ്യാപൃതയായി. നാല് പതിറ്റാണ്ടായി കേരളത്തിൽ മുള കൃഷി വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. 2007ൽ ദക്ഷിണ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുള അധിഷ്ഠിത കാർഷിക സാങ്കേതിക വ്യവസായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2013 വരെ ദേശീയ ബാംബുമിഷനെ നയിച്ചത് ഡോ. കെ.കെ. സീതാലക്ഷ്മിയാണ്. മുളയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നതിനും നേതൃത്വം നൽകി. നിലവിൽ ബാംബു സൊസൈറ്റി ഓഫ് ഇന്ത്യ എക്സ‌ിക്യുട്ടിവ് ഡയറക്‌ടർ, മുണ്ടൂർ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ സീനിയർ ഫെല്ലോ, വയനാട് ഉറവ് ശാസ്ത്ര സാങ്കേതിക കേന്ദ്രം ട്രസ്‌റ്റി മെംബർ എന്നീ നിലകളിലും കെ.എഫ്.ആർ.ഐ പീച്ചി, ഇൻസ്റ്റ‌ിറ്റ്യൂട്ട് ഓഫ് ഫോറസ്‌റ്റ് ജനറ്റിറ്റിക്‌സ് ആൻഡ് ട്രീബ്രീഡിങ്, വിക്ടോറിയൻ ബോട്ടണി അലുമിനി അസോസിയേഷൻ എന്നിവയുമായി ചേർന്നും സേവനമനുഷ്ഠിക്കുന്നു. സ്ത്രീ ശാക്തീകരണ രംഗത്ത് 15 വർഷം മുൻപ് കേന്ദ്ര സർക്കാറിന്റെ അവാർഡും നേടിയിരുന്നു.

മുളദിനത്തിന്റെ പ്രാധാന്യം

പതിറ്റാണ്ടുകളായി മുള ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. മുളയുടെ സാധ്യതകളെക്കുറിച്ച് ആളുകളെ കൂടുതൽ ബോധവാന്മാരാക്കുക എന്ന ദൗത്യം എറ്റെടുത്ത സംഘടനയാണ് വേൾഡ് ബാംബൂ ഓർഗനൈസേഷൻ. മുളപരിപാലനം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വികസനത്തിനായി പ്രാദേശിക സമൂഹങ്ങളിലെ പരമ്പരാഗത മുള ഉപയോഗങ്ങളെ പിന്തുണയ്ക്കാനും അവർ ലക്ഷ്യമിടുന്നു. 2009-ൽ, ബാങ്കോക്കിൽ നടന്ന എട്ടാമത് വേൾഡ് ബാംബൂ കോൺഗ്രസിൽ, വേൾഡ് ബാംബൂ ഓർഗനൈസേഷൻ (WBO) സെപ്തംബർ 18 ലോക മുള ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ ഒന്നിച്ചുള്ള ധാരണയോടെയാണ് ഈ തീരുമാനം. മുളയുടെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും മുളകൃഷി, അനുബന്ധവ്യവസായങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലോക മുളദിനത്തിന്റെ ലക്ഷ്യം. തെക്കുകിഴക്കൻ ഏഷ്യയിലും കിഴക്കൻ ഏഷ്യയിലും ദക്ഷിണേഷ്യയിലും സാംസ്കാരികമായും സാമ്പത്തികമായും മുള വളരെ വിലപ്പെട്ടതാണ്. കെട്ടിട നിർമ്മാണ സാമഗ്രികൾ, കല, സംഗീതോപകരണങ്ങൾ എന്നിവ നിർമ്മാണം എന്നിവയ്ക്ക് പുറമെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും മുള ഒരു പ്രധാന ഭക്ഷണ സ്രോതസ്സുമാണ്. 

Happy
Happy
88 %
Sad
Sad
0 %
Excited
Excited
13 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ദിശയില്ലാത്ത സഞ്ചാരം! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 9
Next post ഹാരപ്പ – കണ്ടെത്തലുകളുടെ 100 വർഷങ്ങൾ – LUCA Talk Series
Close