Read Time:8 Minute
[author title=”ഡോ. ബി. ഇക്ബാൽ” image=”https://luca.co.in/wp-content/uploads/2014/09/ekbal_b-e1521039251428.jpg”]ആസൂത്രണ ബോര്‍ഡ് അംഗം , എഴുത്തുകാരന്‍[/author]

ശാസ്ത്രമേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ അതിപ്രഗത്ഭരായ നിരവധി കേരളീയ ശാസ്ത്രജ്ഞരുണ്ട്. പക്ഷെ ഇവരിൽ പലരും മലയാളികൾക്കിടയിൽ വേണ്ടത്ര അറിയപ്പെടുന്നില്ല. കേരളീയരായ ശാസ്ത്രപ്രതിഭകള പരിചയപ്പെടുത്തുന്ന ലേഖനപരമ്പര..

[dropcap][/dropcap]ബ്ബർ ഗവേഷണരംഗത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞനും മലയാളിയുമായിരുന്ന ബാലചന്ദ്ര ചക്കിംങ്ങൽ ശേഖർ 2006 സെപ്റ്റംബർ 6 ന് നിര്യാതനായി. മലേഷ്യയിൽ ഗവേഷണം നടത്തിവന്ന അദ്ദേഹം വർഷത്തിലൊരിക്കലെങ്കിലും ഇന്ത്യയും കേരളവും സന്ദർശിച്ചിരുന്നു. കോട്ടയത്തെ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് ദിവസം താമസിച്ച് ശാസ്ത്രജ്ഞരുമായി ചർച്ചകൾ നടത്തി മലേഷ്യയിലേക്കുള്ള യാത്രാമദ്ധ്യേ ചെന്നൈയിൽ വെച്ച് 76-ാമത്തെ വയസ്സിൽ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണമടഞ്ഞത്. സ്വാഭാവിക റബ്ബറിനെ ഇടിച്ചു താഴ്ത്തി കൃത്രിമ റബ്ബറിന്റെ പ്രചാരണത്തിലൂടെ ഇന്ത്യ, മലേഷ്യ തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ കൃഷിക്കാരുടെ താൽപര്യങ്ങൾ ഹനിക്കാൻ ശ്രമിച്ചിരുന്ന വികസിത രാജ്യങ്ങളുടെ തന്ത്രങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച ശേഖർ ”മിസ്റ്റർ സ്വാഭാവിക റബ്ബർ (Mr. Natural Rubber) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പതിനെട്ടാമത്തെ വയസ്സിൽ ജോലിതേടി ഇന്ത്യ വിട്ട് മലേഷ്യയിലെ ഒരു റബ്ബർ തോട്ടത്തിൽ ക്ലാർക്കായി ജോലി ചെയ്തിരുന്ന അച്യുതശേഖരൻ നായരുടേയും സീതാ ലക്ഷ്മിയുടേയും മകനായി 1929 നവംബർ 17 നാണ് ശേഖർ ജനിച്ചത്. തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ ഡൽഹി സർവകലാശാലയിൽ നിന്നും ശേഖർ രസതന്ത്രത്തിൽ ബിരുദം നേടി. സിങ്കപ്പൂർ യൂണിവേഴ്‌സിറ്റിയിൽ കെമിക്കൽ എഞ്ചിനീയറിംഗിന് ചേരാനാണാഗ്രഹിച്ചിരുന്നതെങ്കിലും പിന്നീടദ്ദേഹം മലേഷ്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് കെമിസ്റ്റായി ജോലിയിൽ പ്രവേശിക്കുകയാണുണ്ടായത്. 1954 ൽ അമേരിക്കയിലെ മിച്ചിഗൺ സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം നേടിയ ശേഖർ 1964 ൽ മലേഷ്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ കെമിസ്ട്രി വിഭാഗത്തിന്റെ മേധാവിയായും തുടർന്ന് 1966 ൽ 37-ാമത്തെ വയസ്സിൽ ഡയറക്ടറായും ഉയർത്തപ്പെട്ടു.


കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും ഗവേഷണത്തിലൂടെ പരിഹരിച്ചു എന്നതാണ് ശേഖറിന്റെ മുഖ്യ സംഭാവന. റബ്ബറിന്റെ ഭൗതിക, രാസഗുണങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും റബ്ബർ സൂക്ഷിച്ച് വയ്ക്കുമ്പോൾ കട്ടിപിടിക്കുന്ന സ്വഭാവം ഒഴിവാക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്താണ് അദ്ദേഹം സ്വാഭാവിക റബ്ബറിന്റെ കുറവുകൾ പരിഹരിച്ചത്. ഇതിന് പുറമേ റബ്ബറും പ്ലാസ്‌ററിക്കും ചേർന്ന പോളിമർ വികസിപ്പിക്കുന്നതിനും റബ്ബറിന്റെ രാസഘടനയിൽ മാറ്റം വരുത്തുന്നതിനുമുള്ള നിരവധി ഗവേഷണങ്ങൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. റബ്ബർ പാലിന് സ്ഥിരത നൽകുന്നതിനുള്ള ഗവേഷണത്തിലും അദ്ദേഹം വിജയിച്ചു.

സ്വാഭാവിക റബ്ബറിന്റെ ഉത്പാദനം2018  | കടപ്പാട്‌ : siph.wipiv.com

റബ്ബർ ഗവേഷകൻ എന്നതിനു പുറമേ റബ്ബർ വ്യവസായത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച വ്യവസായ സംരംഭകൻ, മികച്ച ഭരണകർത്താവ് എന്നീ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ച ശേഖർ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. [box type=”success” align=”” class=”” width=””]സ്വാഭാവിക റബ്ബറിന്റെ വ്യവസായ സാദ്ധ്യതകൾ കണ്ടെത്തിയ ശേഖർ മലേഷ്യൻ റബ്ബർ വ്യവസായത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.[/box] നിരവധി റബർ അധിഷ്ഠിത വ്യവസായങ്ങൾ മലേഷ്യയിൽ തുടങ്ങുന്നതിനുള്ള മുൻകൈയെടുത്തത് അദ്ദേഹമാണ്. മൂല്യ വർധിത റബ്ബർ കയറ്റുമതി ചെയ്യുന്നതിലൂടെ മലേഷ്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ആധുനിക മലേഷ്യയുടെ സൃഷ്ടിയിൽ വഹിച്ച നിസ്തുല സേവനം പരിഗണിച്ച് മലേഷ്യൻ സർക്കാർ അദ്ദേഹത്തിന്, ടാൻ ശ്രീ പദവി നൽകി ബഹുമാനിച്ചു.

കടപ്പാട്‌: .geni.com

ഇന്റർനാഷണൽ റബ്ബർസ്റ്റഡി ഗ്രൂപ്പ് സെക്രട്ടറി ജനറൽ, മലേഷ്യൻ റബ്ബർ റിസർച്ച് ആന്ററ് ഡവലപ്പ്‌മെന്റ് ബോർഡ് ചെയർമാൻ തുടങ്ങിയ നിരവധി സമുന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്റർനാഷണൽ റബ്ബർ റിസർച്ച് ആന്റ് ഡവലപ്പ്‌മെന്റ് ബോർഡിനെ ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഒരു ചെറു ഗ്രൂപ്പിന്റെ കൈയിൽ നിന്നും മോചിപ്പിച്ച്, പതിനാറു റബ്ബർ ഉൽപാദക രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്വാഭാവിക റബ്ബർ ഉല്പാദക രാജ്യങ്ങളുടെ സംഘടനയ്ക്ക് (Association of Natural Rubber Producing Countries) ഫലപ്രദമായ നേതൃത്വം കൊടുക്കുന്നതിലും അദ്ദേഹം നിസ്തുലമായ പങ്കു വഹിച്ചു. നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ശേഖറിനെ തേടിയെത്തി. സിംഗപ്പൂർ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് നൽകി.

കടപ്പാട് : വിക്കിപീഡിയ

ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന റാമൻ മാഗ്‌സസെ അവാർഡ് 1973 ൽ അദ്ദേഹത്തിന് ലഭിച്ചു. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് റബ്ബർ ഇൻഡസ്ട്രിയുടെ പരമോന്നത ബഹുമതിയായ കോൾവിൻ മെഡൽ (Colwyn Medal) 1969 ൽ തന്റെ 40-ാമതു വയസ്സിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

മലേഷ്യയിലാണ് സ്ഥിരതാമസമെങ്കിലും ഇന്ത്യയുടേയും കേരളത്തിന്റേയും റബ്ബർ മേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അദ്ദേഹം പ്രത്യേകം താത്പര്യം കാട്ടിയിരുന്നു. പ്രധാനമായും ചെറുകിട റബ്ബർ കൃഷിക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലായിരുന്നു അദ്ദേഹം അതീവ ജാഗ്രത പുലർത്തിയിരുന്നത്. നാലു മക്കളോടൊത്ത് സംതൃപ്ത കുടുംബജീവിതം നയിച്ചിരുന്ന ശേഖറിന്റെ ഭാര്യ മലയാളിയായ സുകുമാരി നായർ ആയിരുന്നു.

കടപ്പാട്‌: greenrubbergroup
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബ്രോമിൻ – ഒരു ദിവസം ഒരു മൂലകം
Next post അസ്ട്രോണമി ബേസിക് കോഴ്സ് – പരീക്ഷയും മൂല്യനിർണ്ണയവും
Close