Read Time:9 Minute
കേരളത്തിലേക്ക് മടങ്ങുന്ന വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളികള്‍ അവരുടെ ബന്ധുക്കൾ അറിയാൻ.
ലോകം മുഴുവൻ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന COVID 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേരളം.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലേക്ക് വിമാനങ്ങൾ വന്നാൽ ആരെയും വീടുകളിലേക്ക് അയക്കാൻ കഴിയില്ല. വിമാന യാത്രക്കാർ 7 ദിവസം സർക്കാർ ഒരുക്കുന്ന ക്വറന്റയിനിൽ സംവിധാനങ്ങളിൽ കഴിഞ്ഞ ശേഷം ഏഴാം ദിവസം രോഗ നിർണ്ണയ പരിശോധനകൾ നടത്തി അതിൽ നെഗറ്റീവ് ആകുന്നവരെ മാത്രം വീടുകളിലേക്ക് ക്വറന്റിനിൽ അയക്കും. എന്നാൽ പോസിറ്റീവ് ആകുന്ന പക്ഷം അവരെ ചികിത്സാ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്യും. കേരളത്തിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്ക് രോഗം കൂട്ടത്തോടെ സ്ഥിരീകരിക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വീട്ടിലെത്തുന്ന ഓരോ പ്രവാസിയും താൻ കാരണം ഒരു കുടുംബാംഗങ്ങൾക്കും രോഗം പകരില്ലായെന്നും ഉറപ്പാക്കണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ വീട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളും അവരുടെ ബന്ധുക്കളും ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

 കര്‍ശനമായി പാലിക്കാം ഇവ

  • പ്രചരണത്തിന് ഉപയോഗിക്കാവുന്ന പോസ്റ്ററുകള്‍

 

 കര്‍ശനമായി പാലിക്കാം ഇവ

  • വിദേശത്ത് നിന്ന് മടങ്ങി വന്നവർ ഏഴുദിവസത്തെ സർക്കാർ ഏർപ്പെടുത്തുന്ന ക്വയറന്റൈൻ സൗകര്യങ്ങളിൽ നിന്നും വീടുകളിലേക്ക് വരുപോൾ വീടുകളിലും കർശനമായ ക്വയറന്റൈൻ പാലിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുൻപ് തന്നെ വൈറസ് വാഹകരായ വ്യക്തികൾക്ക് രോഗം പരത്താൻ കഴിയുമെന്നതിനാൽ ആണ് ഇങ്ങനെ ഒരു നടപടി. ഓർക്കുക രോഗലക്ഷണങ്ങൾ പ്രകടമാക്കാതെയും രോഗം പകരാം.
  • വീടുകളിൽ എത്തിയാൽ വായൂ സഞ്ചാരമുള്ളതും, ബാത് റൂം അറ്റാച്ച് ആയിട്ടുള്ളതുമായ മുറിയിൽ തനിയെ സമ്പർക്ക വിലക്കിൽ കഴിയേണ്ടതാണ്. ശ്രദ്ധിക്കുക സമ്പർക്ക വിലക്ക് എന്നത് വീടിനു പുറത്തു ഇറങ്ങരുത് എന്നതല്ല. അവർ കഴിയുന്ന മുറിയിൽ നിന്നു തന്നെ പുറത്തു ഇറങ്ങരുത് എന്നാണ്.
  • ഉപയോഗ വസ്തുക്കൾ അതായത് പാത്രങ്ങൾ, വസ്ത്രങ്ങൾ, മേശ കസേര എന്നിവ സമ്പർക്ക വിലക്കിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്ക് പ്രത്യേകമായി തന്നെ ഉപയോഗിക്കുവാൻ ഉണ്ടാകണം.
  • ശുചി മുറി, മേശ കസേര എന്നിവ 1% വീര്യമുള്ള ബ്ലീച് ലായനി (3 ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ) ഉപയോഗിച്ചു വൃത്തിയാക്കേണ്ടതാണ്. രോഗാണു ഉപയോഗ വസ്തുവിൽ കൂടി പടരാൻ സാധ്യത ഉള്ളത് കൊണ്ടാണ്.
  • ഇത്തരം വസ്തുക്കൾ കഴിവതും പ്രകടമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എങ്കിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ തന്നെ വൃത്തിയാക്കുന്നതാണ് ഉത്തമം. അതും അതേ മുറിയിൽ വച്ചു തന്നെ.
  • വീട്ടിലെ മറ്റുള്ളവരുമായി ഒരു കാരണവശാലും അടുത്തിടപഴക്കാൻ പാടുള്ളതല്ല. 60 വയസ്സിനു മുകളിലുള്ളവർ മറ്റു രോഗങ്ങൾ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, സാന്ത്വന ചികിത്സ സ്വീകരിക്കുന്നവർ എന്നിവർ കഴിവതും വ്യക്തികൾ സമ്പർക്ക വിലക്കിൽ കഴിയുന്ന വീടുകളിൽ നിന്നും സുരക്ഷിതമായി ബന്ധു വീടുകളിലേക്ക് മാറി താമസിക്കേണ്ടതാണ്. രോഗം ഇവർക്ക് പകർന്നു കിട്ടിയാൽ ഇത്തരക്കാരിൽ രോഗം അതീവ ഗുരുതരം ആകാൻ സാധ്യത കൂടുതൽ ആണ്.
  • ചിലപ്പോൾ ആ വ്യക്തികൾക്ക് ഒരാളുടെ സഹായം ആവശ്യമായി വന്നേക്കാം അങ്ങനെ ആണെങ്കിൽ ആ കുടുംബത്തിലെ താരതമ്യേന ആരോഗ്യമുള്ള വ്യക്തികൾ തന്നെ അതിനു വേണ്ടി തയ്യാറാകണം. സമ്പർക്ക വ്യക്തികളുമായി അധികം അടുത്തിടപഴകാതിരിക്കാൻ ഇവർ ശ്രദ്ധിക്കണം. സമ്പർക്ക വിലക്കിലുള്ള വ്യക്തികളും അവരെ പരിചരിക്കുന്നവരും നിർബന്ധമായി മാസ്‌ക് ഉപയോഗിച്ചിരിക്കണം. പത്രം നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ചാൽ റൂമിൽ തന്നെ വെക്കണം.
  • സമ്പർക്ക വിലക്കിലുള്ളവർ കഴിയുന്നത്രയും തവണ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. ഹസ്തദാനം ഒഴിവാക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുപോഴും തൂവാല കൊണ്ടു മുഖം മറയ്ക്കുക.
  • ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ പ്രധാനമായും പനി, ചുമ, ശ്വാസം മുട്ടൽ, മൂക്കോലിപ്പു, തൊണ്ടവേദന, വയറിളക്കം എന്നിവ മടങ്ങി എത്തിയ പ്രവാസികൾക്കോ ആ വീട്ടിലുള്ളവർക്കോ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തരം അറിയിക്കേണ്ടതാണ്.
  • സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും കൊടുക്കാവുന്നതാണ്, നേരിട്ടു സന്ദർശിക്കാൻ പോകാതെ ഫോൺ വീഡിയോ കാൾ എന്നിവ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്. നിരീക്ഷണത്തിലെ വ്യക്തിയെ വിളിക്കുമ്പോൾ അയാൾ തന്നെ ഫോൺ എടുക്കണം. ഫോൺ കൈമാറരുത്
  • അവിടെ ഇങ്ങിനെ ഒന്നുമില്ല എന്ന മുൻ വിധി പാടില്ല ഇവിടെ ഇങ്ങനെയാണ് സഹകരിക്കുക. ഓർക്കുക, ക്വാറൻ്റെൻ എന്ന് പറഞ്ഞാൽ രോഗം പകരാതിരിക്കാൻ വീട്ടുകാർക്കും സമൂഹത്തിനും വേണ്ടി സ്വയം മനസ്സ് അർപ്പിച്ച് ചെയ്യേണ്ടുന്ന ഒരു സാമൂഹ്യ പ്രവർത്തനമാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്

  • പ്രവാസികള്‍ക്കൊപ്പം തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ചേര്‍ന്നവരും  മുകളില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്  വരുന്നവരെ സംബന്ധിച്ച വിവരങ്ങൾ ഉടൻ ആരോഗ്യ വകുപ്പിൽ വാർഡ് നിരീക്ഷണ കമ്മിറ്റി / ആശ /മെമ്പർ വഴി അറിയിക്കണം..
  • നിരീക്ഷണ കാലത്ത് പുറത്ത്, റോഡിൽ, ടൗണിൽ കണ്ടാൽ, സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി 10000 രൂപ പിഴയും കേസും ഉണ്ടാകും.
  • വാർഡു മെമ്പർ, ആരോഗ്യ വകുപ്പ്, ആശ, (RRT മെമ്പർമാർ), നിരീക്ഷക സമിതി അംഗങ്ങൾ എല്ലാം വിളിച്ചെന്നിരിക്കും. സംയമനത്തോടെ മറുപടി നൽകാം.
  • പോലീസുൾപ്പെടുന്ന സംഘവും വീട്ടിൽ അന്വേഷണത്തിന് വരാം.  ഇനി ചുമ, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണം വന്നാൽ നിങ്ങൾക്ക് സ്ഥലം JHI, JPHN എന്നിവരുടെ നൽകിയ നമ്പരിലും 1056 ലും വിളിച്ച് വിവരം നൽകിയ ശേഷം മാത്രം മെഡിക്കൽ ഓഫീസറുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആശുപത്രിയിലെത്തണം. അല്ലാതെ സ്വന്തം നിലക്ക് ആശുപത്രി സന്ദർശനം കുറ്റകരമാണ്. ചിലപ്പോൾ 108 ആമ്പുലൻസ് വന്നാകും സ്രവ പരിശോധനക്ക് കൊണ്ടു പോകുക ഭയപ്പെടേണ്ടതില്ല.

നമുക്ക് ഒരുമിച്ച് നേരിടാം മഹാമാരിയെ ഓർക്കുക ലോകത്തിലെ ഏറ്റവും സുശക്തമായ കൊവിഡ് പ്രതിരോധ സേനയുള്ള സംസ്ഥാനത്തേക്കാണ് തിരിച്ചെത്തുന്നത്. അത് നിലനിർത്തൽ നിങ്ങളുടെ കൂടി ചുമതലയാണ്; ഉത്തരവാദിത്തമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 7
Next post എന്താണീ സ്റ്റൈറീൻ?
Close