Read Time:2 Minute
തവിട്ടു പാറ്റാപിടിയൻ Asian Brown Flycatcher ശാസ്ത്രീയ നാമം : muscicapa dauurica
തവിട്ടു പാറ്റാപിടിയൻ Asian Brown Flycatcher ശാസ്ത്രീയ നാമം : muscicapa dauurica
ശൈത്യകാലത്തു നമ്മുടെ നാട്ടിലേക്ക് വിരുന്നു വരുന്ന മറ്റൊരു പക്ഷിയാണ് തവിട്ടു പാറ്റാപിടിയൻ. തവിട്ടു പാറ്റാപിടിയനു മുത്തുപ്പിള്ളയുടെ അതേ ആകൃതിയും വലിപ്പവും സ്വഭാവവും ആണെങ്കിലും തവിട്ടു പാറ്റാപിടിയന്റെ കൊക്കുകളും കാലുകളും കറുത്ത നിറത്തിൽ ആണ്.മാത്രമല്ല കൊക്കുകൾക്കു നീളവും കുറവാണ്. ഈ പക്ഷിയുടെ തല, പിൻകഴുത്തു, പുറംഭാഗം എന്നിവയെല്ലാം നരച്ച തവിട്ടു നിറമാണ്. വലിയ കറുത്ത കണ്ണുകൾക്ക് ചുറ്റും വെളുത്ത വളയവും കണ്ണിനും കൊക്കിനും ഇടയിൽ വെളുത്ത നിറവും ഉണ്ട്. തൊണ്ടയ്ക്കു നല്ല വെള്ള നിറവും വയറിനും അടിഭാഗത്തിനും മങ്ങിയ വെള്ള നിറവും ആണ്. മാത്രമല്ല ശരീരത്തിന്റെ വശങ്ങളിലും മാറിടത്തിലും ചാര നിറവും കാണപ്പെടുന്നു.
ഒക്ടോബർ മുതൽ ഏപ്രിൽ വരെ തവിട്ടു പാറ്റാപിടിയനെ കേരളത്തിൽ കാണാം. ഈ സമായങ്ങളിൽ കേരളത്തിലെ ഇലപൊഴിയും കാടുകളിലും, പട്ടണങ്ങളിലും നാട്ടുമ്പുറങ്ങളിലും ഉള്ള തോപ്പുകളിലും മരക്കൂട്ടങ്ങൾ ഉള്ളയിടത്തും തോട്ടങ്ങളിലും ഈ പക്ഷിയെ കാണുവാൻ സാധിക്കും.
ഹിമാലയത്തിലും പിന്നെ ഇന്ത്യയുടെ മധ്യ, പശ്ചിമ ഭാഗങ്ങളിലെ മലനിരകളിലും ആണ് ഇവ പ്രജനനം നടത്തുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ ആണ് പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
Related
0
0