Read Time:1 Minute
Ashy Woodswallow ശാസ്ത്രീയ നാമം : Artamus fuscus
Ashy Woodswallow ശാസ്ത്രീയ നാമം : Artamus fuscus
നമ്മുടെ നാട്ടിൽ സ്ഥിരതാമസക്കാരനായ ഒരു പക്ഷിയാണ് ഇണകാത്തേവൻ. ഒരു ബുൾബുള്ളിനോളം വലിപ്പമുള്ള ഇണകാത്തേവന് നീല കലർന്ന ചാര നിറത്തിലുള്ള കൊക്കും കറുത്ത കണ്ണുകളും പിന്നെ കടുത്ത ചാര നിറത്തിൽ ഉള്ള തലയും, കഴുത്തും, തൊണ്ടയും,ഉപരിഭാഗവും ആണ് ഉള്ളത്. മേൽമുതുക് ചാരനിറത്തോട് കൂടിയ തവിട്ടു നിറം.ഇളം ചുവപ്പു കലർന്ന ചാര നിറത്തോട് കൂടിയ അടിഭാഗം. പൃഷ്ട ഭാഗത്ത് വെള്ള നിറത്തിലുള്ള പട്ടയും കണ്ണിനും കൊക്കിനും ഇടയിൽ കറുത്ത നിറത്തിലുള്ള പട്ടയും ഉണ്ട്. കറുത്ത നിറത്തോട് കൂടിയ നീളം കുറഞ്ഞ വാലിന്റെ അറ്റത്തു വെള്ള നിറത്തിൽ ഉള്ള കരയുണ്ട്. നീളം കുറഞ്ഞ കാലുകൾക്കു കറുത്ത നിറവും ആണ്. ആൺകിളിയും പെൺകിളിയും രൂപത്തിൽ ഒരേപോലെ ആണ്.
നമ്മുടെ നാട്ടിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഇണകാത്തേവനെ ഇലക്ട്രിക്ക് കമ്പികളിലും ഉണങ്ങിയ മരകൊമ്പുകളിലും ഒക്കെ ഒറ്റയ്ക്കും കൂട്ടം കൂടിയും ഇരിക്കുന്നതായിട്ടു കാണാൻ സാധിക്കും.
ചിത്രശലഭങ്ങളും പുഴുക്കളും പറക്കുന്ന മറ്റു ചെറു പ്രാണികളും ആണ് ഇണകാത്തേവന്റെ ആഹാരം. ഏപ്രിൽ മുതൽ ജൂൺ വരെ ആണ് പ്രജനന കാലഘട്ടം.
Related
2
0