

ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് ഇന്നേയ്ക്ക് കൃത്യം 50 വഷം പിന്നിടുന്നു. അമ്പതാണ്ട് കാലത്തെ ഇന്ത്യയുടെ ഉപഗ്രഹ സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാര്‍ത്ഥൻ എഴുതുന്നു. ഭാഗം രണ്ട്.
ആദ്യത്തെ പരീക്ഷണ ഉപഗ്രഹങ്ങൾക്ക് ശേഷം ഐ.എസ്.ആർ.ഒ. നമ്മുടെ രാഷ്ട്രത്തിന്ന് ആവശ്യമായ ഉപഗ്രഹങ്ങളുടെ നിർമാണ-ഉപയോഗങ്ങളിലേക്ക് തിരിഞ്ഞു. 1981 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ ഈ സമീപനം വളരെ ഫലപ്രദമാവുന്ന കാഴ്ച നമുക്ക് കാണാം. ആദ്യമായി കമ്മ്യൂണിക്കേഷൻ-ബ്രോഡ്കാസ്റ്റ് ഉപഗ്രഹങ്ങളുടെയും ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെയും നിർമാണ-വിക്ഷേപണ-ഉപോയോഗപ്പെടുത്തലുകളാണ് നടന്നത്. അത് ഇപ്പോഴും തുടരുന്നുണ്ട്.
കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ :

ഇൻസാറ്റ് 1 എ
കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുടെ രണ്ടു ശ്രേണി ആണ് ഇന്ത്യക്ക് ഉള്ളത്. ആദ്യകാലത്ത് ഉപയോഗിച്ച ശ്രേണി ഇൻസാറ്റ് എന്നറിയപ്പെട്ടു. 2001 മുതൽ ജിസാറ്റ് ശ്രേണി തുടങ്ങി. എന്നാൽ ഇൻസാറ്റ് ശ്രേണിയിലെയും ജിസാറ്റ് ശ്രേണിയിലെയും ഉപഗ്രഹങ്ങൾ തമ്മിൽ സാങ്കേതികമായി ഒരു വ്യത്യസവുമില്ല എന്ന കാര്യം വായനക്കാർ ശ്രദ്ധിക്കണം. പേരിൽ മാത്രമേ അവ വ്യത്യസമുള്ളൂ. എന്നാൽ അവയുടെ ആപ്ലിക്കേഷനുകൾക്കനുസരിച്ച് ഓരോ ഉപഗ്രഹങ്ങളും തമ്മിൽ വ്യത്യസമുണ്ട്.
രാജ്യത്ത് വിപുലമായികൊണ്ടിരുന്ന വരാത്ത വിനിമയവും, കമ്മ്യൂണിക്കേഷനും ടെലിവിഷൻ പ്രക്ഷേപണവും കണക്കിലെടുത്ത് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുടെ നിർമാണ-ഉപയോഗത്തിനാണ് മുൻഗണന ലഭിച്ചത്. അത്തരം ഉപഗ്രഹങ്ങളുടെ സങ്കീർണത കണക്കിലെടുത്ത് ആദ്യത്തെ നാലെണ്ണം വിദേശത്ത് നിർമിച്ച് വിക്ഷേപിക്കാനാണ് അധികൃതർ തീരുമാനിച്ചത്. അതുപ്രകാരം ഇൻസാറ്റ് 1 എ, 1 ബി, 1 സി, 1 ഡി എന്നിവ അമെരിക്കയിലെ ഫോർഡ് ഏറോസ്പേസ് കമ്പനിയാണ് നിർമ്മിച്ചത്.
എന്നാൽ ഇവയിൽ 1 ഡി ഒഴികെ മാറ്റ് മൂന്ന് ഉപഗ്രഹങ്ങളും പ്രശ്നബാധിതരായിരുന്നു. 1 എ,, 1 സി, എന്നിവ പരാജയപ്പെട്ടിരുന്നു. 1 ബി ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നേരിട്ടുവെങ്കിലും പിന്നീട് 1990 വരെയുള്ള 7 വർഷക്കാലം പ്രവർത്തിച്ചു.
പിന്നീട് ഇന്ത്യയിൽ തന്നെ നിർമിച്ച് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹായത്തോടെ വിക്ഷേപിച്ച ഇൻസാറ്റ് 2 ശ്രേണിയിലെയും 3 ശ്രേണിയിലെയും അഞ്ച് വീതം ഉപഗ്രഹങ്ങളിൽ ഇൻസാറ്റ് 2 ഡി മാത്രമാണ് പരാജയപ്പെട്ടത്. ഇൻസാറ്റ് 4 ശ്രേണിയിലെ നാല് ഉപഗ്രഹങ്ങളും വിജയമായിരുന്നു. അതിൽ രണ്ടെണ്ണം ഇ.എസ്.എ.യുടെ ഏരിയൻ വിക്ഷേപിണിയിലും രണ്ടെണ്ണം ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ജി.എസ്.എൽ.വി.യിലും ആണ് വിക്ഷേപിച്ചത്.

ജിസാറ്റ് 11
ജി.എസ്.എൽ.വിയുടെ പേലോഡ് ആയിട്ടാണ് ജിസാറ്റ് തുടങ്ങിയതെങ്കിലും പിന്നീട അത് ഒരു സ്വതന്ത്രശ്രേണി ആയി മാറുകയായിരുന്നു. അവയിൽ പലതിനെയും ഏരിയൻ വിക്ഷേപിണിയിലും ജി.എസ്.എൽ.വി.യിലും വിക്ഷേപിച്ചിട്ടുണ്ട്. അവസാനമായി വിക്ഷേപിച്ച ജിസാറ്റ് എൻ 2 വിക്ഷേപിച്ചത് സ്പേസ് എക്സിന്റെ ഫാൽക്കൺ 9-ൽ ആണ് . ഇൻസാറ്റ്, ജിസാറ്റ് എന്നിവ കൂടാതെ വിദൂര വിദ്യാഭ്യാസത്തിനായി വിക്ഷേപിച്ച എഡ്യൂസാറ്റ്, ഹിംസാറ്റ് തുടങ്ങി മറ്റ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളും ഐ.എസ്.ആർ.ഓ വിക്ഷേപിച്ചിട്ടുണ്ട്. ആകെ കൂടി ഐ.എസ്.ആർ.ഒ 48 കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളും ഐ.എസ്.ആർ.ഓ വിക്ഷേപിച്ചിട്ടുണ്ട്. കല്പന പോലെ ചില ഭൂസ്ഥിര ഉപഗ്രഹങ്ങൾ കാലാവസ്ഥ നിർണയത്തിന്നും ഉപയോഗിക്കുന്നുണ്ട്.
ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ
ഭൂമിയെ നിരീക്ഷിക്കാനായി വിക്ഷേപിച്ച ഉപഗ്രഹങ്ങളാണ് വിദൂര സംവേദന ഉപഗ്രഹങ്ങൾ എന്ന് കൂടി വിളിക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ. ഇന്ത്യ ഇതുവരെ 44 ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേഒപ്പിച്ചിട്ടുണ്ട്. പ്രധാനമായും ഐ.ആർ.എസ്. ശ്രേണിയിലാണ് ഇവ അറിയപ്പെടുന്നതെങ്കിലും റിസാറ്റ് , റിസോഴ്സ്സാറ്റ്, കാർട്ടോസാറ്റ് തുടങ്ങിയ പേരിലും അവ അറിയപ്പെടുന്നു. പൊതുവെ ധ്രുവങ്ങൾക്ക് മുകളിലൂടെയോ, കുറച്ച് ചരിഞ്ഞോ ആണ് ഇവ സഞ്ചരിക്കുകമിക്കവയുടെയും ചെരിവ് 90 ഡിഗ്രിക്ക് മുകളിൽ ആയിരിക്കും. മിക്കവാറും എല്ലാ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളും സൗര സിംക്രണ ഓർബിറ്റുകളിലാണ്. ചരുക്കം ചില ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ മാറ്റ് ആപ്ലികേഷനുകൾക്കും ഉപയോഗിക്കാറുണ്ട്. ഇന്ത്യയുടെയും ഫ്രാൻസിന്റെയും സംയുക്ത സംരംഭമായ മേഘ ട്രോപിക്സ് ദൗത്യത്തിന്റെ ഓർബിറ്റ് ഭൂമധ്യരേഖയോട് 20 ഡിഗ്രി ചെരിഞ്ഞാണ്.

ദിശാനിർണ്ണയ ഉപഗ്രഹങ്ങൾ
നാസ, റഷ്യ, ചൈന, യൂറോപ്യൻ സ്പേസ് ഏജൻസി തുടങ്ങിയവർ ഭൂമിക്ക് മുകളിൽ 20,000 കിലോമീറ്റര് ഉയരെ മധ്യ ഭൗമ ഭ്രമണപഥങ്ങളിലാണ് അവരുടെ ദിശ നിർണ്ണയ ഉപഗ്രഹ ശ്രുംഖല വിക്ഷേപിച്ചിരിക്കുന്നത്. മാത്രമല്ല അവർക്ക് അതിനായി വളരെ അധികം ഉപഗ്രഹങ്ങൾ ഉണ്ട്. എന്നാൽ ഇന്ത്യാ ഐ.ആർ.എൻ.എൻ.എസ് എന്ന 7 ഉപഗ്രഹങ്ങൾ അടങ്ങിയ ശ്രുംഖലയാണ് ദിശാനിര്ണയത്തിനായി ഉപയോഗിക്കുന്നത്. ഇവയിൽ മൂന്നെണ്ണം ഭൂസ്ഥിര ഓർബിറ്റിൽ വ്യത്യസ്ത രേഖാംശത്തിലും നാലെണ്ണം ഭൂസിംക്രണ ഓർബിറ്റുകളിലും ആണ്. ഈ ഉപഗ്രഹങ്ങളിൽ കൃത്യമായ സ്ഥല-സമയ നിർണ്ണയത്തിന്ന് അറ്റോമിക് ക്ലോക്കുകൾ ഉപയോഗിക്കുന്നു.
ഇത്തരത്തിൽ നമ്മുടെ രജ്യത്തിന്റെ വികസനത്തിന്ന് ആവശ്യമായ ഉപഗ്രഹ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചതിന്ന് ശേഷമാണ് ഐ.എസ്.ആർ.ഒ ശാസ്ത്ര ദൗത്യങ്ങളിലേക്കും ഗ്രഹാന്തര ദൗത്യങ്ങളിലേക്കും കടന്നത്.
2015 ൽ വിക്ഷേപിച്ച അസ്ട്രോസാറ്റ്, 2023 ൽ എൽ 1 ലഗ്രാൻജിയാണ് പോയിന്റിലേക്ക് വിക്ഷേപിച്ച ആദിത്യ–എൽ 1 എന്ന സൗരദൗത്യം, 2024 ജനുവരിയിൽ വിക്ഷേപിച്ച എക്സ്റേ പൊളാരിമീറ്റർ സ്റെലിട്ട ദൗത്യം എന്നിവയാണ് ഇന്ത്യയുടെ പ്രധാന ശാസ്ത്ര ( ജ്യോതിശാസ്ത്ര) ദൗത്യങ്ങൾ.

മൂന്ന് ചന്ദ്ര ദൗത്യങ്ങളും ഒരു ചൊവ്വ ദൗത്യവും ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഒന്നാമത്തെ ചന്ദ്രയാൻ ദൗത്യം ഒരു ഓർബിറ്റർ ദൗത്യമായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ചന്ദ്രയാ ദൗത്യങ്ങൾ ഓർബിറ്റർ-ലാൻഡർ -റോവർ ദൗത്യങ്ങൾ ആയിരുന്നു. ചന്ദ്രയാൻ-2 പരാജയപ്പെട്ടുവെങ്കിലും ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രനിൽ ഒരു ലാൻഡർ ഇറക്കുന്നതിലും ഒരു ചെറിയ വണ്ടി (റോവർ) ചന്ദ്രോപരിതലത്തിൽ ഓടിക്കുന്നതിലും വിജയിച്ചു.
മംഗൾയാൻ എന്ന പേരിൽ അറിയപ്പെടുന്ന മാർസ് ഓർബിറ്റർ മിഷൻ ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ ദൗത്യമായിരുന്നു. ചൊവ്വയുടെ 372 X 80,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിലും ചൊവ്വയുടെ അന്തരീക്ഷം സാമ്പിൾ ചെയ്ത വിവരങ്ങൾ ഭൂമിയിലേക്കയക്കുന്നതിലും, ചൊവ്വയുടെ’ഫോട്ടോകൾ അയക്കുന്നതിലും മാർസ് ഓർബിറ്റർ മിഷൻ വിജയിച്ചു.
ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങൾ തന്നിൽ ബന്ധിപ്പിക്കുകയും വേർപ്പെടുത്തുകയും ചെയ്യുന്ന ഒരു പരീക്ഷണമായിരുന്നു 2024-ൽ നടന്ന ഐ.എസ്.ആർ.ഒ യുടെ ഏറ്റവും അവസാനത്തെ പരീക്ഷണം. സ്പാഡക്സ് എന്ന ഈ പരീക്ഷണവും വൻ വിജയമായിരുന്നു. ഭാവിയിൽ സ്പേസ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിലേക്കും അതിൽ ദീർഘകാല വാസത്തിനായിഇന്ത്യൻ ഗഗനോട്ടുകളെ അയക്കുന്നതിനും ഉള്ള ആദ്യത്തെ പടി ആണ് സ്പാഡക്സ് ഈ പരീക്ഷണം.
ഇത്തരത്തിൽ 1975 വളരെ ചെറിയ ആര്യഭട്ടയിൽ നിന്ന് തുടങ്ങി ഇപ്പോൾ ഗ്രഹാന്തരയാത്രകളിലും ശാസ്ത്ര ദൗത്യങ്ങളിൻ ഇന്ത്യയും ഐ.എസ്.ആർ.ഒ യും എത്തി നിൽക്കുന്നു. ഈ നേട്ടങ്ങൾ ചെറുതല്ല. കഠിന പരിശ്രമത്തിന്റെയും, അനന്യമായാ നേതൃപദവത്തിന്റെയും ഫലമാണ് ഈ നേട്ടങ്ങൾ.
ഈ ലേഖനത്തിന്റെ അവസാനഭാഗമായി ഇന്ത്യൻ ഉപഗ്രഹമേഖലയിൽ ഇന്ത്യ നേടിയ നേട്ടങ്ങളുടെ ഒരു ചെറു ലിസ്റ്റ് കൂടി ചേർക്കട്ടെ.
ഉപഗ്രഹങ്ങൾ | എണ്ണം |
---|---|
കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ | 48 |
ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ | 44 |
ദിശ നിർണ്ണയ ഉപഗ്രഹങ്ങൾ | 7 |
ജ്യോതിശാസ്ത്ര ദൗത്യങ്ങൾ | 2 |
ഗ്രഹാന്തര ദൗത്യങ്ങൾ | 4 |
പരീക്ഷണ ഉപഗ്രഹങ്ങൾ | 9 |
വിദ്യാർത്ഥികളുടെ ഉപഗ്രഹങ്ങൾ | 18 |
എന്നിവ ഐ.എസ്.ആർ.ഒ വിക്ഷേപിച്ചഗിച്ച ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം തുടക്കം, ബാംഗളൂരിലെ പീനിയയിലെ ആ നാല് വ്യാവസായിക ഷേഡുകളിൽ നിന്നും അതിന്ന് ഇറങ്ങി തിരിച്ച് ഒരു കൂട്ടം യുവ ശാസ്ത്രജ്ഞാന്മാരും എൻജിനീയർമാരിലും നിന്നായിരുന്നു.
പ്രവർത്തനങ്ങൾ

