വാക്സീൻ വിരുദ്ധത എന്ന സാമൂഹ്യ വിപത്ത്

ഡോ അരുണ്‍ ശ്രീ പരമേശ്വരന്‍, ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം

[divider style=”solid” top=”20″ bottom=”20″]

എന്താണ് വാക്സിന്‍ എന്നത് പറഞ്ഞും കേട്ടും മടുത്ത കാര്യമാണ്.അക്കാര്യങ്ങള്‍ നമ്മോട് വിശദീകരിക്കാന്‍ ആരോഗ്യമാസിക മുതല്‍ ഗൂഗിള്‍ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്.അതിന്റെ ഘടനയും ജീവശാസ്ത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇനിയും വേണ്ടവിധം ചര്‍ച്ച ചെയ്യാത്ത ഒന്നുണ്ട്. അത് വാക്സിനേഷന്റെ രാഷ്ട്രീയമാണ്…. പരിയാരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ ശ്രീ പരമേശ്വരൻ എഴുതുന്നു.

വസൂരിയ്ക്കെതിരെയുള്ള വാക്സിൻ |കടപ്പാട്: James Gathany, CDC
[divider style=”normal” top=”20″ bottom=”10″] [dropcap][/dropcap]ലപ്പുറത്ത് ഒരു കൊച്ച് കുട്ടിയാണ് മരിച്ചത്, ഡിഫ്തീരിയ ബാധിച്ച്. മറ്റേതൊരു മരണവും പോലെയല്ല ഇത്. ഇതൊഴിവാക്കാമായിരുന്ന മരണമായിരുന്നു. മരണകാരണമായ രോഗവും. കാരണം വാക്സിനേഷന്‍ വഴി പൂര്‍ണ്ണമായി പ്രതിരോധിക്കാവുന്ന രോഗമാണ്  ഡിഫ്തീരിയ. സര്‍ക്കാര്‍ എല്ലാകുട്ടികള്‍ക്കും നിര്‍ബന്ധമായി നല്കണമെന്ന് അനുശാസിക്കുന്നതും സൗജന്യമായി നല്കുന്നതുമാണിതിന്റെ പ്രതിരോധ കുത്തിവെപ്പ്. അപ്പോള്‍ ഈ മരണത്തിന് ഉത്തരാവാദികള്‍ ആര്? വാക്സിനേനേഷന്‍  നല്കാന്‍ കൂട്ടാക്കാത്ത മാതാപിതാക്കള്‍. അവരെ അതിന് പ്രേരിപ്പിച്ച വാക്സിന്‍ വിരോധികള്‍. അവിടം കൊണ്ട് നില്ക്കുമോ? ഇല്ല. അതിനെതിരെ പ്രതികരിക്കാതെ അത് വകവെച്ചുകൊടുത്ത  നമ്മള്‍ പൊതുജനങ്ങളും പ്രതിയാണ്. മാപ്പുസാക്ഷിയല്ല, കൂട്ട് പ്രതി തന്നെ.

[box type=”info” align=”” class=”” width=””]രാഷ്ട്രീയമായി വാക്സിനെ ഒറ്റവാക്കുകൊണ്ട് വിശേഷിപ്പിക്കാം  വാക്സിന്‍ പ്രതിരോധമാണ്.[/box]

പ്രതിരോധം എന്നത് അത്ര നിസ്സാരമായ വാക്കല്ല. പ്രളയം നിലം പരിശാക്കിയ മനുഷ്യരോട് ഇങ്ങിനെ പറയുക. വെള്ളപ്പൊക്കം ഇനിയും വരും. പക്ഷേ നിങ്ങള്‍ പേടിക്കേണ്ട.  ദുരിതാശ്വാസം എത്തിക്കാന്‍ കൃത്യമായ സൗകര്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ആ മുഖങ്ങളില്‍ ആശ്വാസമാണോ ഭീതിയാണോ നിഴലിക്കുക?

സമാന സാഹചര്യങ്ങള്‍ വേറെയും സങ്കല്പിച്ചു നോക്കൂ. വരള്‍ച്ചയില്‍ കരിഞ്ഞുപോയ കൃഷിയിടങ്ങള്‍. യുദ്ധത്തില്‍ ചിന്നിചിതറിയ മനുഷ്യ ശരീരങ്ങള്‍…ദുരന്തമെന്നാല്‍ ദുരന്തം തന്നെയാണ്. എത്ര ആശ്വാസ പ്രവര്‍ത്തനം നടത്തിയാലും ദുരന്തത്തിന്റെ തകര്‍ന്നടിഞ്ഞവരുടെ വേദനകള്‍ ശമിക്കില്ല. അവര്‍ ചിന്തിച്ചുകൊണ്ടേയിരിക്കും, അതൊഴിവായിരുന്നെങ്കില്‍ എന്ന്. പ്രതിരോധം എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും അപ്പോഴാണ് ബോധ്യമാവുക.

മഹാ പ്രളയത്തിനും മഹായുദ്ധങ്ങള്‍ക്കും അപ്പുറത്തുള്ള ദുരന്തത്തെയാണ് വാക്സിന്‍  പ്രതിരോധിക്കുന്നത്. കൊടും രോഗങ്ങളെ. പോളിയോ, ഡിഫ്ത്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് തുടങ്ങിയ  രോഗങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഒന്നാമതായി അവ വളരെ സാധാരണയായി വരാറുണ്ടായിരുന്ന രോഗങ്ങളാണ്. എന്നാല്‍ അത് മാത്രമല്ല. അവ പലതും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാക്കുന്നവയാണ്. ഉദാഹരണത്തിന് ഡിഫ്തീരിയക്ക് യഥാസമയം ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം. പോളിയോയുടെ കാര്യത്തിലാകട്ടെ ജീവിതകാലം മുഴുവന്‍ നിലനില്ക്കുന്ന അംഗവൈകല്യമായിരിക്കും ഫലം. നാം നമ്മുടെ കുട്ടികള്‍ക്ക് മരണവും അംഗവൈകല്യവും ആണോ ആഗ്രഹിക്കുക?

ഇവയില്‍ പലതും എളുപ്പം മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണെന്നതാണ്  മറ്റൊരു പ്രത്യകത. ഹെര്‍ഡ് ഇമ്യൂണിറ്റി എന്ന ആശയത്തെകുറിച്ച് മനസ്സിലാക്കുന്നത് ഇവിടെ പ്രസക്തമാണ്. ജനസംഖ്യയിലെ മഹാഭൂരിപക്ഷം വാക്സിനേഷന്‍ എടുത്ത്  രോഗപ്രതിരോധശേഷി നേടിയാല്‍ ആ രോഗത്തിന് പിന്നെ പടര്‍ന്നു പിടിക്കാനുള്ള വഴി പൂര്‍ണ്ണമായി അടയും. (ടെറ്റനസ് പകരുന്ന ഒരു രോഗമല്ലാത്തതിനാല്‍ അതിനിക്കാര്യം ബാധകമല്ല). ഇത് നിര്‍ണ്ണായകമാകുന്നത്  മറ്റ് രോഗ കാരണങ്ങള്‍കൊണ്ട് വാക്സിനേഷന്‍ എടുക്കാന്‍ കഴിയാത്ത രോഗികള്‍ക്കാണ് (ഉദാ- അര്‍ബുദത്തിന് ചികിത്സതേടുന്നവര്‍). അവരോടിടപഴകുന്നവര്‍ എല്ലാം വാക്സിന്‍ എടുത്തവരാണെങ്കില്‍ അവര്‍ ആ രോഗിക്ക് ചുറ്റും ഒരു പ്രതിരോധവലയം തീര്‍ക്കും. അതിനുള്ളിലേക്ക് ഈ രോഗം കടന്നു വരികയേ ഇല്ല. അതിനാല്‍  ചികിത്സയിലിരിക്കുന്നയാള്‍ ഇക്കാര്യത്തില്‍ സുരക്ഷിതനാണ്.

[box type=”warning” align=”” class=”” width=””]അതായത് നാം വാക്സിന്‍ എടുക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല. രോഗത്തിന്റെ വ്യാപനം തടയുന്നതിലൂടെ ഒരു മഹാസേവനമാണ് നാം സമൂഹത്തിന് ചെയ്യുന്നത്. അപ്പോള്‍ മറിച്ചാണെങ്കില്‍ സാമൂഹ്യ ദ്രോഹവും.[/box]

പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശം ശ്രദ്ധിക്കുക.പുകവലിക്കുന്നത് നിങ്ങളുടെ അവകാശമാണെങ്കില്‍അത് ശ്വസിക്കാന്‍ വിധിക്കപ്പെട്ട മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിങ്ങള്‍ ഹനിക്കുന്നത്.അത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 , ജീവിക്കാനുള്ള പൗരനുള്ള അവകാശത്തിന്റെ ലംഘനമാണ്. അങ്ങിനെയെങ്കില്‍ നിങ്ങള്‍ വാക്സിന്‍ എടുക്കാതെ രോഗിയാവുന്നതും  അതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാനിടവരുത്തുന്നതും അയാളുടെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാവുകയല്ലേ?

POLIO IMMUNIZATION IN LUCKNOW

മറ്റൊരു കാര്യം കൂടി. വളരെ നിസ്സാരമായ ഒരു പ്രവൃത്തിയിലൂടെ പ്രതിരോധിക്കാമായിരുന്ന ഒരു രോഗം സ്വയം വരുത്തി  മറ്റുള്ളവര്‍ക്കും നല്കി ഒരു മഹാവ്യാധിയായി പടരുകയും അതില്‍ കുറെപ്പേര്‍ മരണപ്പെടുകയും ചെയ്യുന്ന സ്ഥിതിയൊന്നാലോചിച്ചു നോക്കൂ. നമ്മുടെ ആരോഗ്യ സംവിധാനത്തിനു മുകളില്‍ അതുണ്ടാക്കിവെക്കുന്ന ബാധ്യത എന്തുമാത്രമായിരിക്കും?

ഇന്ത്യയെന്നാല്‍ ബഹുഭൂരിപക്ഷം ജനങ്ങളും  ദരിദ്രരായ ഒരു വികസ്വരരാജ്യമാണ്. നമ്മുടെ മുന്നില്‍ വിഭവങ്ങള്‍ കുറവും ആവശ്യങ്ങള്‍ കണക്കറ്റതുമാണ്. ആ ഒരു സാഹചര്യത്തില്‍ നിരന്തരം സംഭവിക്കുന്ന പകര്‍ച്ച വ്യാധികള്‍ ഇതുപോലുള്ളൊരു രാഷ്ട്രത്തിന് താങ്ങാനാവില്ല.

ഇപ്പറഞ്ഞതൊന്നും ഭാവനയല്ല. പലരോഗത്തിന്റെ കാര്യത്തിലും നാം വിജയക്കൊടി നാട്ടിയതാണ്.അത് തന്നെയാണ് വാക്സിന്‍ കൊണ്ട് എന്തു പ്രയോജനം എന്നചോദ്യത്തിനു മറുപടി. ഇരുപതാം നൂറ്റാണ്ടില്‍ 30 -50കോടി പേരുടെ മരണത്തിനിടയാക്കിയ വസൂരി എന്ന മഹാവ്യാധി ഇന്നീ ഭൂമുഖത്ത് തന്നെയില്ല. 1970 വരെ പ്രതിദിനം 1000 കുട്ടികളെ അംഗവൈകല്യമുള്ളവരാക്കിയിരുന്ന  പോളിയോ ഏറെ വൈകാതെ തുടച്ചു മാറ്റപ്പെടും. അത് പോലെ വാക്സിനേഷന്‍ ഫലമായി ഏറെ നാളായി കണ്ടുവരാത്ത രോഗമായിരുന്നു ഡിഫ്‍ത്തീരിയ. പക്ഷേ ആ രോഗം പലയിടത്തും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതായത് നേരത്തെ പറഞ്ഞ ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഭിത്തികളില്‍ വിള്ളല്‍ വീണിരിക്കുന്നു. വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം കൂടിയാല്‍ അങ്ങിനെ വരും. പ്രതിരോധശേഷി ഇല്ലാത്തവരില്‍ കൂടി രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ തന്നെ രോഗം വന്നാല്‍ മാത്രം ചികിത്സിച്ചാല്‍ പോരെ എന്നചോദ്യം ഡിഫ്തീരിയയുടെ കാര്യത്തില്‍ അപ്രസക്തമാണ്.

ഇന്ന്  സാമൂഹ്യമായ പല ദുഷ്പ്രവണതകള്‍ക്കെതിരെയും  പൊതുസമൂഹം ശക്തിയായി പ്രതികരിക്കാറുണ്ട്. പുകവലി, ലഹരി, സ്ത്രീവിരുദ്ധത യെല്ലം പൊതുചര്‍ച്ചയാകന്നതും പ്രതികരണങ്ങള്‍ ഉണ്ടാവുന്നതും അത് കൊണ്ടാണ്. എന്നാല്‍ അവയെപോലെ തന്നെ ഒരു സാമൂഹ്യ വിപത്താണ് വാക്സിന്‍ വിരുദ്ധത. അതിനാല്‍ അവിടെ ഒരു വിട്ടുവീഴ്ചയും പാടില്ല. ഭക്ഷണം നിഷേധിച്ച് തുണികൊണ്ട് കൈകെട്ടി നിസ്സഹയനാക്കി മധുവിനെ തല്ലികൊന്നപ്പോള്‍ പൊതുജന രോഷം ആളിക്കത്തിയെന്നത് നമ്മുടെ കരുത്താണ്. എന്നാല്‍ വാക്സിന്‍ നിഷേധിക്കപ്പെട്ട കുട്ടി ഇന്നിപ്പോള്‍ ഡിഫ്തീരിയ ബാധിച്ചു മരിച്ചു. തുണികൊണ്ടല്ല വാക്സിന്‍ വിരുദ്ധവാശികള്‍കൊണ്ടാണ് ആ കുട്ടിയെ വിരിഞ്ഞു മുറുക്കിയിരുന്നതെന്ന വ്യത്യാസമേ ഉള്ളു. അതിനോട് നിസ്സംഗതയോടെയാണ് നാം വീക്ഷിക്കുന്നതെങ്കില്‍ ആ രക്തത്തില്‍ നാമോരോരുത്തരം പങ്ക് ചേരുകയാണ്.

Leave a Reply