Read Time:2 Minute


ജയ് ശ്രീകുമാർ

ഇപ്പോൾ നമുക്ക് പരിചിതങ്ങളായ പല പ്രദേശങ്ങൾക്കും കാലക്രമത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു എന്നും അവയുടെ സ്ഥാനം എങ്ങനെയെല്ലാം മാറി എന്നും അറിയാം.

ഭൂമിയുടെ ഉപരിതലം ഏതാനും ടെക്റ്റോണിക് ഫലകങ്ങളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നത് നമുക്ക് അറിവുള്ളതാണല്ലോ. ഇവയുടെ സ്ഥാനം മാറിക്കൊണ്ടേയിരിക്കുന്നുണ്ട്. ദശലക്ഷം വർഷങ്ങൾ കൊണ്ടുമാത്രമേ ഈ ഫലകങ്ങളുടെ ചലനം പ്രകടമാകുന്നുള്ളൂ എന്നു മാത്രം. ഇത്തരം ഫലകങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് കരപ്രദേശങ്ങളുടെയും സമുദ്രങ്ങളുടെയും പാർവ്വതങ്ങളുടെയുമെല്ലാം രൂപം മാറിക്കൊണ്ടേയിരിക്കുന്നു. ഇപ്പോൾ നമുക്ക് പരിചിതങ്ങളായ പല പ്രദേശങ്ങൾക്കും കാലക്രമത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു എന്നും അവയുടെ സ്ഥാനം എങ്ങനെയെല്ലാം മാറി എന്നും അറിയുന്നത് രസകരമായിരിക്കില്ലേ? അത്തരം ഒരു അനുഭവത്തിന്‌ അവസരം ഉണ്ടാക്കിയിരിക്കുകയാണ് ഇയാൻ വെബ്സ്റ്ററുടെ നേതൃത്വത്തിലുള്ള പാലിയോഗ്രാഫർമാരുടെ ഒരു സംഘം.

നിങ്ങളുടെ പ്രദേശം ദശലക്ഷം വർഷങ്ങൾക്ക് മുൻപ് എവിടെയൊക്കെ ആയിരുന്നു എന്ന് അറിയണമെന്നുണ്ടെങ്കിൽ http://dinosaurpictures.org/ancient-earth#240 എന്ന വെബ്സൈറ്റ് സന്ദർശിക്കുകയും സ്ഥലത്തിന്റെ പേരും 0 മുതൽ 750 ദശലക്ഷം വർഷങ്ങൾ മുൻപ് വരെയുള്ള ഏതെങ്കിലും ഒരു കാലഘട്ടവും ചേർത്താൽ മതി. ആശ്ചര്യപ്പെടുത്തുന്നതാവും നിങ്ങൾക്ക് ലഭിക്കുന്ന കാഴ്ച.

വെബ്‌സൈറ്റിലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക

 


കല്ലിനുമൊണ്ടൊരു കഥപറയാൻ – ലൂക്ക ഭൂമിശാസ്ത്രപഠനക്കിറ്റ് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗാലിയം – ഒരു ദിവസം ഒരു മൂലകം
Next post നവംബർ 10 ലോകശാസ്ത്രദിനം – സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം, ആരെയും പിറകിലാക്കില്ല
Close