Read Time:4 Minute

ISRO-യുടെ പ്രഥമ സൗരപര്യവേഷണമായ ആദിത്യ L1 വിക്ഷേപണത്തിനു തയ്യാറായിയിരിക്കുന്നു


സ്രോയുടെ പ്രഥമ സൗരപര്യവേഷണമായ ആദിത്യ L1 വിക്ഷേപണത്തിനു തയ്യാറായിയിരിക്കുന്നു. വളരെ കാലമായി ഇന്ത്യൻ ശാസ്ത്രസമൂഹം കാത്തിരിക്കുന്ന വിക്ഷേപണമാണ് ആദിത്യ L1. സൗരപ്രവർത്തനങ്ങളെപ്പറ്റിയും അത് സൂര്യനിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും ആദിത്യ പഠിക്കും.  സൂര്യന്റെ കൊറോണ, ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നീ പാളികളെ നിരീക്ഷിക്കാനായി 7 പഠനോപകരണങ്ങളാണ് ആദിത്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

PSLV C 57 എന്ന റോക്കറ്റ് ആണ് ആദിത്യ L1 വിക്ഷേപണത്തിനുപയോഗിക്കുക. ഭൂമിക്കും സൂര്യനും ഇടയ്ക്കുള്ള സവിശേഷസ്ഥാനങ്ങൾ ആയ ലഗ്രേഞ്ച് പോയിന്റുകളിൽ ആദ്യത്തേതിൽ (L1) നിന്നുകൊണ്ടാണ് ശാസ്ത്രപഠനങ്ങൾ നടത്തുക. സൂര്യനിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ ദൂരെയാണ് L1 സ്ഥിതി ചെയ്യുന്നത്. തടസ്സങ്ങളോ ഗ്രഹണങ്ങളോ ബാധിക്കാതെ എല്ലായിപ്പോഴും സൂര്യനെ അഭിമുഖീകരിക്കാൻ ആവും എന്നതാണ് ഇതിന്റെ സുപ്രധാന നേട്ടം. സ്ഥിരമായി ഒരേ സ്ഥാനം പിന്തുടരാൻ വളരെ കുറച്ച്‌ ഇന്ധനം മാത്രം ചിലവഴിച്ചാൽ മതിയാകും എന്നതാണ് ലഗ്രേഞ്ച് പോയിന്റുകളുടെ മറ്റൊരു സവിശേഷത.

Aditya-L1 in launch configuration

ഇസ്രോ ഗവേഷണ സ്ഥാപനമായ ബാംഗ്ലൂരിലെ UR റാവു സാറ്റെലൈറ്റ് സെന്ററിൽ (URSC ) ആണ് ആദിത്യ L1 സംയോജിപ്പിച്ചത്. ഇപ്പോൾ വിക്ഷേപണത്തിനായി പേടകത്തിനെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (SDSC SHAR) എത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് അവസാനവാരത്തോടു കൂടി വിക്ഷേപണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

7 പഠനോപകരണങ്ങളാണ് ആദിത്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ADITYA MISSION BOOKLET


അധികവായനയ്ക്ക്

  1. ADITYA-L1– ISRO Page
Happy
Happy
41 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
3 %
Surprise
Surprise
13 %

Leave a Reply

Previous post കേരളത്തില്‍ നിഴലില്ലാനേരം – ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം, മത്സരത്തിൽ പങ്കെടുക്കാം
Next post ioaa 2023-ൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം
Close