Read Time:2 Minute
2018ലെ ആബെൽ പുരസ്കാരം പ്രശസ്ത ഗണിതജ്ഞൻ റോബർട്ട് പി. ലാൻഗ്‍ലാൻസിന് (Robert P. Langlands) നൽകാൻ നോർവീജിയൻ അക്കാഡമി തീരുമാനിച്ചിരിക്കുന്നു.

[box type=”info” align=”” class=”” width=””]

ഗണിതത്തിൽ നൊബേൽ പുരസ്കാരമില്ലാത്തതിന് പരിഹാരമെന്ന തരത്തിൽ 2003 മുതൽ നല്കിവരുന്ന ഈ അന്താരാഷ്ട്രപരസ്കാരം, 26-ാം വയസ്സിൽ അന്തരിച്ച നിൽസ് ആബെൽ (1802 – 1829) എന്ന ഗണിതജ്ഞന്റെ ഓർമ്മയ്ക്കായി നല്കപ്പെടുന്നതാണ്.[/box]
ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്‍ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിലാണ് റോബർട്ട് ലാൻഗ്‍ലാൻസിനെ (1936 – ) ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായ ഈ 81 വയസ്സുകാരൻ, ഒരിക്കൽ ഐൻസ്റ്റൈൻ ജോലി ചെയ്തിരുന്ന അതേ ഓഫീസിലെ ഇന്നത്തെ ഗവേഷകനാണ്.
പുറം കണ്ണികള്‍
- ആബേല്‍ സമ്മാനം ഔദ്യോഗിക വെബ്‍സൈറ്റ്.
- ആബേല്‍ സമ്മാനം ലഭിച്ചവരുടെ വിവരം (2003 മുതല്‍ 2017 വരെ)