Read Time:1 Minute
നിങ്ങൾക്കും അസ്ട്രോണമർ ആവാം
മാനത്തേക്ക് നോക്കി അത്ഭുതപ്പെടാത്തവരാരുണ്ട്..? ലൂക്ക സയന്‍സ് പോര്‍ട്ടലും പരിഷത്ത് ബാലവേദിയും ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ജ്യോതിശ്ശാസ്ത്ര കോഴ്സിൽ ചേരൂ..നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കാം. കാലവും കലണ്ടറും, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗ്യാലക്സി അങ്ങനെ ഒത്തിരികാര്യങ്ങൾ മനസ്സിലാക്കാം.. ടെലസ്കോപ്പിലൂടെ ആകാശനിരീക്ഷണത്തിനുള്ള പരിശീലനം നേടാം..അങ്ങനെ നിങ്ങൾക്കും ഒരു അമച്വർ അസ്ട്രോണമർ ആവാം..
- കോഴ്സ് കാലയളവ് : 10 ആഴ്ച്ച
- പ്രായ പരിധി : ഇല്ല (വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രത്യേക ബാച്ച്)
- കോഴ്സ് ഫീ : കോഴ്സ് സൗജന്യമാണ്.
- വാന നിരീക്ഷണക്യാമ്പ് : കോഴ്സ് പൂർത്തിയാക്കുന്നവർക്ക് രണ്ടു ദിവസത്തെ വാനനിരീക്ഷണക്യാമ്പിനും ടെലിസ്കോപ്പ് നിർമ്മാണപരിശീലനത്തിനും പങ്കെടുക്കാൻ അവസരമുണ്ടാകും
- ആദ്യ ബാച്ച് ഓക്ടോബർ മൂന്നാം വാരം
- വിശദാംശങ്ങൾക്കും രജിസ്ട്രേഷനും https://course.luca.co.in/ സന്ദർശിക്കുക
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
അസ്ട്രോണമി ബേസിക് കോഴ്സിൽ ആദ്യബാച്ച് രജിസ്ട്രേഷൻ ആരംഭിച്ചു. സിലബസ്സും കോഴ്സിന്റെ വിശദാംശങ്ങളും അറിയാൻ COUURSE.LUCA വെബ്സസൈറ്റ് സന്ദർശിക്കുക
Related
1
3