Read Time:2 Minute

ഓൺലൈനായി നടക്കുന്ന ഇത്തവണത്തെ സയൻസ് കോൺഗ്രസിന്റെ മുഖ്യ പ്രമേയം “മഹാമാരികൾ: അപകടസാധ്യത, ആഘാതങ്ങൾ, ലഘൂകരണം” എന്നതാണ്.

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസ് 2021 ജനുവരി 25 ന് ആരംഭിച്ചു. 1989 മുതൽ എല്ലാ വർഷവും ജനുവരി അവസാനവാരത്തിലാണ് കേരള സയൻസ് കോൺഗ്രസ് നടത്താറുള്ളത്. കേരളത്തിലെ യുവഗവേഷകർക്കും വിദ്യാർത്ഥികൾക്കും സാങ്കേതിക വിദഗ്ധർക്കും മറ്റും ഒരുമിച്ച് കൂടുവാനും ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുതിയ മാറ്റങ്ങളും തങ്ങളുടെ അറിവുകളും പങ്കുവെക്കാനുമുള്ള ഏറ്റവും വലിയ വേദിയാണ് ഇത്. ഓൺലൈനായി നടക്കുന്ന ഇത്തവണത്തെ സയൻസ് കോൺഗ്രസിന്റെ മുഖ്യ പ്രമേയം “മഹാമാരികൾ: അപകടസാധ്യത, ആഘാതങ്ങൾ, ലഘൂകരണം” എന്നതാണ്. കൃഷി, ഭൗമ ശാസ്ത്രങ്ങൾ, എഞ്ചിനീയറിങ്ങ്, ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രത്തിന്റെ സാമൂഹ്യ ഉത്തരവാദിത്തം തുടങ്ങി 12 വിഷയങ്ങളിൽ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരണങ്ങളും നടക്കും. ജനുവരി 30ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. ഡോ. എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ അവാർഡ്, യുവ ശാസ്ത്ര പുരസ്‌കാരം, മികച്ച പ്രബന്ധങ്ങൾക്കും പോസ്റ്ററുകൾക്കുമുള്ള അവാർഡ് തുടങ്ങിയവയും വിതരണം ചെയ്യും.

തെരഞ്ഞെടുത്ത പ്രബന്ധ, പോസ്റ്റർ അവതരണങ്ങൾക്കും ചർച്ചകൾക്കും പുറമേ ഡോ.ജി.എൻ.രാമചന്ദ്രൻ, ഡോ. പി. കെ. അയ്യങ്കാർ, പി. ടി. ഭാസ്കര പണിക്കർ, ഡോ. ഇ. കെ. ജാനകിയമ്മാൾ, പി.ആർ.പിഷാരടി, ഡോ.പി.കെ.ഗോപാലകൃഷ്ണൻ, തുടങ്ങിയവരെ അനുസ്മരിക്കുന്ന പ്രഭാഷണങ്ങളും ജനുവരി 25-29വരെയുള്ള ദിവസങ്ങളിൽ നടക്കും. വിദ്യാർത്ഥികളുടെ സമ്പർക്ക സെഷനുകൾ, കുട്ടികളുടെ ശാസ്ത്ര കോൺഗ്രസ്, സംസ്ഥാന യുവ ശാസ്ത്രജ്ഞ അവാർഡ് സമർപ്പണം തുടങ്ങിയവയാണ് മറ്റ് അനുബന്ധ പരിപാടികൾ. (സയൻസ് കോൺഗ്രസ് പരിപാടികളുടെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എഡ്വേർഡ് ജെന്നർ വാക്സിനേഷൻ യുഗത്തിന്റെ പ്രാണേതാവ്
Next post കോവിഡും ഗന്ധവും
Close