2024 ആഗസ്റ്റിലെ ആകാശം
അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം, ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ്.
ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി
ഒരു രാജ്യത്തിന്റെയോ, പ്രവിശ്യയുടെയോ കാർബൺ ഡയോക്സൈഡ് ഉൽസർജനം (emission), പിടിച്ചു വെക്കൽ (sequestration) എന്നിവയെപ്പറ്റി പഠനം നടത്തി കാർബൺ ബാലൻസ് റിപ്പോർട്ടുകൾ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്നറിയുന്നതിന് ഇത് ആവശ്യമാണ്.
ആരോഗ്യ പരസ്യങ്ങളുടെ ഇരുണ്ട വശങ്ങൾ
നമ്മുടെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് തോന്നും, നമ്മുടെ ആരോഗ്യത്തെ കുറിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് എന്ത് താല്പര്യമാണെന്ന്! പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്ന പരസ്യങ്ങൾ നമ്മെ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുമെന്ന് കരുതുന്നവരുണ്ടോ എന്നറിയില്ല. ആരോഗ്യമുള്ളവരെ ലക്ഷ്യം വെയ്ക്കുന്ന പരസ്യങ്ങൾ ഒരു ഭാഗത്ത്, ചില തരം രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ ലക്ഷ്യമിടുന്നവ മറ്റൊരു ഭാഗത്ത്. നാമിവിടെ ചിന്തിക്കാൻ ശ്രമിക്കുന്നത് രണ്ടാമത്തെ വിഭാഗത്തെയാണ്.
കാലാവസ്ഥാ പ്രവചനത്തിലെ കാലാനുസൃതമായ മാറ്റങ്ങളും ജനകീയ പങ്കാളിത്തവും
കാലാവസ്ഥാ പ്രത്യഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള രീതിശാസ്ത്രം രൂപപ്പെടുത്തിയതിന്റെ ആവശ്യകതയെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം വളർന്ന വിവിധ കലാവസ്ഥാ പ്രവചന സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു.
ബാറ്ററികൾ – അറിയേണ്ടതെല്ലാം LUCA TALK രജിസ്റ്റർ ചെയ്യാം
മൊബൈൽ ഫോണുകൾ മുതൽ ഇലക്ട്രിക് കാറുകൾ വരെ എല്ലാത്തിനും ബാറ്ററികൾ വേണം. സോളാർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ തുടങ്ങിയ രീതികളിലൂടെ കിട്ടുന്ന വൈദ്യുതി സംഭരിച്ചുവെച്ചാൽ അത്യാവശ്യസമയത്ത് ഉപയോഗിക്കാം. അതിനും വേണം കൂറ്റൻ ബാറ്ററി സംവിധാനങ്ങൾ. ഇതിനൊക്കെയുള്ള ഗവേഷണങ്ങൾ ഇന്ന് തകൃതിയായി നടക്കുന്നു. ഈ രംഗത്തെ വിശേഷങ്ങൾ നമ്മളോട് പങ്കുവെക്കാൻ ലിഥിയം-അയോൺ ബാറ്ററി രംഗത്തെ യുവ ഗവേഷക ഡോ.മെർലിൻ വിത്സൻ ഓൺലൈനിൽ വരുന്നു.
വയനാട് – ഉരുൾപൊട്ടൽ സാധ്യതാ പഠന റിപ്പോർട്ട്
പ്രസാധകക്കുറിപ്പ് രണ്ടുവർഷത്തെ തുടർച്ചയായ അതിവർഷത്തിനും പ്രളയത്തിനും, ഉരുൾപൊട്ടലുകൾക്കും ശേഷം കേരളം മറ്റൊരു മൺസൂൺ കാലത്തോടടുക്കുന്നു. ഈ വർഷവും വർഷപാതം സാധാരണയിൽ കൂടുതൽ ആയിരിക്കും എന്നാണ് വിവിധ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഈ വർഷമാകട്ടെ കോവിഡ്...
മൺസൂൺ ദീർഘശ്രേണി പ്രവചനത്തിന്റെ സംക്ഷിപ്ത ചരിത്രവും പുരോഗതിയും
ആദ്യകാലങ്ങളിൽ കാലാവസ്ഥാ പ്രവചനങ്ങൾ നടത്തിയിരുന്ന രീതി എങ്ങനെയെന്നും മൺസൂൺ പ്രവചനത്തിൽ ഉപയോഗിക്കുന്ന മോഡലുകളെക്കുറിച്ചും കാലാവസ്ഥാ പ്രവചനത്തിൽ നിർമ്മിത ബുദ്ധിയുടെ പ്രാധാന്യവും വിശദമാക്കുന്നു.
സൂര്യകുടുംബത്തിന്റെ ഓട്ടപ്പാച്ചിൽ – വഴിക്കുരുക്കിൽപ്പെട്ട പൂവ് 3
“ങാ, അതൊന്നും സാരമില്ല, ഒരുകൊല്ലം തികയുമ്പോൾ നമ്മൾ പഴയ സ്ഥാനത്തു തിരികെ എത്തുമല്ലോ! ആ സമാധാനം മതി.” ഭൂമിയുടെ പുറത്തിരുന്ന് ഒരേസമയം ഭ്രമണവും പ്രദക്ഷിണവും നടത്തുന്നതു സങ്കല്പിച്ച് അന്തംവിട്ട പൂവ് സ്വയം സമാധാനിച്ചു. “അതെങ്ങനാ...