നല്ലവരായ ഈ പാവങ്ങൾക്ക് ഒരിറ്റു ചോര കൊടുക്കുമോ സുഹൃത്തുക്കളേ ?

കൊളംബിയയിലെ മൂന്നു നഗരങ്ങളിൽ കൊതുകുകൾ നല്ല നടപ്പിനു പഠിക്കുന്നു എന്ന് വാർത്ത വരുന്നു. വോൾബാക്കിയ എന്ന ബാക്ടീരിയയെ ഉള്ളിലാക്കിയ ഈഡിസ് ഈജിപ്റ്റൈ എന്നയിനം കൊതുകുകൾ നഗരത്തിൽ പറന്നിറങ്ങിയതോടെ ഡെങ്കിപ്പനിയുടെ അളവ് 94 മുതൽ 97 ശതമാനം വരെയാണത്രേ കുറഞ്ഞത്. ഒന്ന് ചുഴിഞ്ഞു ചിന്തിച്ചാൽ നമുക്ക് കാര്യം മനസ്സിലാകും. പറന്നിറങ്ങിയതല്ല.. പറത്തിയിറക്കിയതാ !

Close