ആദിമ സൗരയൂഥത്തിന്റെ കഷ്ണത്തിൽ നൈട്രജനെന്താ കാര്യം?
ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുമായി ഇന്നലെ എത്തിയ പേടകത്തെ നല്ല ‘ക്ലീൻ റൂമിൽ’ ആണ് സൂക്ഷിച്ചിരിക്കുന്നത്. പോരാത്തതിന് അതിലൂടെ നല്ല നൈട്രജൻ പ്രവാഹം ഉറപ്പുവരുത്തുകേം ചെയ്തിട്ടുണ്ട്. സാമ്പിൾ ഇരിക്കുന്നിടത്തോളംകാലം അതിലൂടെ നൈട്രജൻ വാതകം ഒഴുക്കിവിടുക എന്നതാവും ആ മുറിസൂക്ഷിപ്പുകാരുടെ പ്രധാന പണി!