വികസനത്തിലെ നൈതികത

എല്ലാ വികസന പദ്ധതികള്‍ക്കും അതിന്റേതായ നേട്ട കോട്ടങ്ങളുണ്ട്. നേട്ട കോട്ടങ്ങള്‍ പക്ഷേ, അസന്തുലിതമായാണ് പലപ്പോഴും വിതരണം ചെയ്യാറുള്ളത്. അതിനാല്‍, നേട്ട കോട്ടങ്ങള്‍ ആര്‍ക്കൊക്കെ? എത്രമാത്രം? ഇന്നത്തെ തലമുറയ്ക്കും ഭാവി തലമുറകള്‍ക്കു തന്നെയും എങ്ങനെ അനുഭവപ്പെടും? എന്നതൊക്കെ അനുഭവങ്ങളുടേയും വസ്തുതകളുടെയും പിന്‍ബലത്തില്‍ ചര്‍ച്ചചെയ്ത് ജനങ്ങള്‍ക്കും അവരുടെ ചുറ്റുപാടിനും ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളിലേക്ക് എത്തുന്ന ജനാധിപത്യപരമായ വിവിധതരം ഇടപെടലുകളാണ് വികസന നൈതികത.

പാർട്ടിക്കിൾ ആക്സിലറേറ്ററുകളുടെ ഭാവി

വസ്തുക്കളുടെ ആന്തരിക ഘടന മനസ്സിലാക്കാനാണ് ഭൗതികശാസ്ത്രത്തിൽ  ആക്സിലറേറ്ററുകളെ ഉപയോഗിക്കുന്നത്. പ്രകാശവേഗതയുടെ തൊട്ടടുത്തുവരെയുള്ള ഊർജ്ജത്തിലേക്ക് കണങ്ങളെ ആക്സിലറേറ്റ് ചെയ്യിക്കുന്ന ഭീമാകാരങ്ങളായ മെഷീനുകളാണ് ശാസ്ത്രം ഇതിനായുപയോഗിക്കുന്നത്.  

Close