ജനിതകശാസ്ത്രവാരം – 7 ദിവസത്തെ LUCA TALK – രജിസ്ട്രേഷൻ ആരംഭിച്ചു.
ഗ്രിഗർ മെൻഡലിന്റെ 200ാമത് ജന്മ വാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂലൈ 20 മുതൽ 26 വരെ ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന LUCA TALK സംഘടിപ്പിക്കുന്നു.
ഈ പ്രപഞ്ചത്തിനെത്ര വലിപ്പമുണ്ടാകും?
നമ്മുടെ കൈയകലത്തിൽ ഒരു മണൽത്തരി പിടിച്ചു എന്നിരിക്കട്ടേ. ആ മണൽത്തരിയുടെ വലിപ്പമുള്ള സുഷിരത്തിലൂടെ ആകാശത്തേക്കു നോക്കിയാൽ കാണുന്ന ചിത്രമാണ് ജെയിംസ് വെബ്ബ് പുറത്തുവിട്ട ഫസ്റ്റ് ഡീപ് ഫീൽഡ് ചിത്രം. ഗാലക്സികളുടെ പാരാവാരമാണ് ഈ ചിത്രത്തിൽ. ഒരു മണൽത്തരിയുടെ വലിപ്പത്തിലുള്ള ഇടത്തിലേക്ക് നോക്കുമ്പോൾത്തന്നെ ഇങ്ങനെ. അങ്ങനെയെങ്കിൽ മുഴുവൻ ആകാശവും നോക്കിയാലോ! വെബ് ടെലിസ്കോപ്പ് നൂറുകണക്കിനു വർഷം പണിയെടുത്താലും അതു സാധ്യമാവില്ല. അത്രയ്ക്കു വലിപ്പമുണ്ട് നമ്മുടെ ആകാശത്തിനും അതിലൂടെ കാണുന്ന പ്രപഞ്ചത്തിനും.