അങ്ങാടിക്കുരുവികൾക്കായി ഒരു ദിനം

അങ്ങാടിക്കുരുവികളെ മാത്രമല്ല നമുക്കു ചുറ്റും കാണുന്ന എല്ലാ പക്ഷികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരൽ ചൂണ്ടുന്നത്. 2021-ലെ World Sparrow Day-യുടെ തീം ” I love Sparrows” എന്നാണ്. നമ്മുടെ വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ഒരു ചെറിയ പാത്രത്തിൽ ധാന്യങ്ങളും വെള്ളവുമൊക്കെ വെച്ചു കൊടുത്താൽ അത് ഈ പക്ഷികളുടെ നിലനിൽപ്പിന് വലിയ ഉപകാരമായിരിക്കും.

മാർച്ച്‌ 20 – ലോക അങ്ങാടിക്കുരുവിദിനം

അങ്ങാടിക്കുരുവികൾക്കായി നാട്ടുചന്തകളിൽ ചെറുകൂടുകൾ സ്ഥാപിച്ചും, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചും ഇത്തവണത്തെ ലോക അങ്ങാടിക്കുരുവിദിനം നമുക്കും ആചരിക്കാം. ഒപ്പം കുട്ടികളേയും കൂടെകൂട്ടി അടുത്തുള്ള ചന്തയിലോ പട്ടണത്തിലോ ഉള്ള അങ്ങാടിക്കുരുവികളുടെ കണക്കെടുപ്പും നടത്താം.

Close