ഉറക്കം അളക്കുന്നതെങ്ങനെ ?
ഒരു ശരാശരി മനുഷ്യൻ തന്റെ ആയുസിന്റെ മൂന്നിലൊന്നു സമയമാണ് ഉറക്കത്തിനുവേണ്ടി ചെലവഴിക്കുന്നത്. നിദ്രയെന്നാൽ ഒരു നിഷ്‌ക്രിയപ്രക്രിയയയാണെന്ന ധാരണ തെറ്റാണെന്ന് ഇന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ശരീരകോശങ്ങളുടെ കേടുപാടു തീർക്കുന്നതിനും പുനരുജ്ജീവനത്തിനും ഓർമകളുടെ എകീകരണത്തിനും ഉർജസംരക്ഷണത്തിനും താപനില നിയന്ത്രണത്തിനുമൊക്കെ സഹായിക്കുന്ന ഒരു സജീവപ്രക്രിയയാണ് ഉറക്കം.