ക്ലീൻ എനർജിയിലേക്കുള്ള ക്ലീനല്ലാത്ത വഴികൾ

ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ലീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ലീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ലീനായിരിക്കില്ല ” എന്നതാണ് വസ്തുത.

Close