2021 ലെ ശാസ്ത്രനേട്ടങ്ങൾ – ഒരു തിരിഞ്ഞുനോട്ടം

കോവിഡ് മഹാമാരി തകർത്ത രണ്ടാം വർഷവും അവസാനിച്ചു. 2021 ഇൽ മനുഷ്യജീവിതത്തിന്റെ പല മേഖലകളിലും പ്രവർത്തനം പൂണ്ണമായോ ഭാഗീകമായോ നിർത്തി വെയ്ക്കേണ്ടി വന്നു. ശാസ്ത്രഗവേഷണത്തേയും കോവിഡ്-19 മഹാമാരി സാരമായി ബാധിച്ചു. പല ശാസ്ത്രലാബുകളും മാസങ്ങളോളം അടച്ചിടേണ്ടി വന്നു. എന്നീട്ടും ശാസ്ത്ര ലോകത്തിനു അങ്ങനെ വെറുതെ ഇരിക്കാൻ പറ്റുമായിരുന്നില്ല. മഹാമാരിയെ നിയന്ത്രിക്കുന്ന മരുന്ന് കണ്ടെത്തണം എന്ന ഏറ്റവും പ്രധാന അജണ്ട മുതൽ പ്രപഞ്ച രഹസ്യങ്ങളും ജീവരഹസ്യങ്ങളും തുറക്കുന്ന താക്കോലുകൾ വരെ ശാസ്ത്രലോകം തേടി കൊണ്ടിരുന്നു. അവയിൽ പ്രധാനപ്പെട്ട ചിലതിനെ നമുക്ക് പരിചയപ്പെടാം.

വൈറസുകളുടെ സ്വാഭാവിക ചരിത്രം

ഒരു ഇന്ത്യക്കാരൻ എഴുതിയ പോപ്പുലർ സയൻസ് പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയവും ബെസ്റ്റ് സെല്ലറും ആയിരുന്നു പ്രണയ ലാലിന്റെ Indica: A Deep Natural History of Indian Subcontinent. പ്രണയ ലാലിന്റെ പുതിയ പുസ്തകം വൈറസുകളുടെ ചരിത്രത്തേക്കുറിച്ചാണ് Invisible Empire: The Natural History of Viruses.

Close