വവ്വാൽ നമ്മുടെ ശത്രുവല്ല
നമ്മുടെ പേടിസ്വപ്നമായ പല വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്. അവയ്ക്ക് രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി വന്നവയാണ്. ഇത്തരം വൈറസുകൾ ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും, ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ പരിചയപ്പെടാം.
ന്യൂക്ലിയർ ഫ്യൂഷനിൽ മുന്നേറ്റം
ഫിഷനുമായി താരതമ്യം ചെയ്യുമ്പോൾ ഫ്യൂഷന് മേന്മകൾ ധാരാളമാണ്. ന്യൂക്ലിയർ ഫ്യൂഷനിൽ ഗ്രീൻ ഹൗസ് വാതകങ്ങളോ ഫിഷനിലെന്നപോലെ റേഡിയോ ആക്റ്റീവ് മാലിന്യങ്ങളോ ഉത്പാദിപ്പിക്കപ്പെടുന്നില്ല.