ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്

ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.

ലൂക്ക പരിസ്ഥിതി ദിന ക്വിസിൽ പങ്കെടുക്കാം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കുന്നു. ജൂൺ 5 രാവിലെ 9 മുതൽ 10 മണി വരെ നടക്കുന്ന ക്വിസ് ഗൂഗിൾ മീറ്റിലാണ് നടക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇമെയിൽ / വാട്സാപ്പ് മുഖേന പങ്കെടുക്കുന്നതിനുള്ള ഗൂഗിൾമീറ്റ് ലിങ്ക് അയക്കുന്നതാണ്.

Close