നിലാവിന്റെ കൂട്ടുകാരി- ഒരു ലക്ഷദ്വീപ് കഥ
ഫാത്തിമ വളർന്നത് ലക്ഷദ്വീപിലെ നിലാവിനെ കണ്ടായിരുന്നു. ദ്വീപിനെ ചുറ്റുന്ന കടലിന്റെ ആഴങ്ങളിലുള്ള പവിഴപുറ്റുകളും, വിവിധ വർണ്ണങ്ങളിലുള്ള കടൽ മത്സ്യങ്ങളും , ഭീമൻ കടലാമകളും, തിരണ്ടിയുമൊക്കെ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ കടലിൽവെച്ചു, ഒരു വലിയ കൊടുങ്കാറ്റിലകപ്പെട്ടു ഫാത്തിമയെ കാണാതെയായി. നമുക്ക് ഫാത്തിമക്കൊപ്പം ചേർന്ന്, കടൽ ജീവികൾക്കൊപ്പം അവൾ കാട്ടിയ സാഹസങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് വായിച്ചറിയാം. ലക്ഷദ്വീപിൻറെ വിശിഷ്ട ഭൂപ്രകൃതിയും സാമൂഹിക പശ്ചാത്തലവുമാണ് ഈ കഥയ്ക്ക് പ്രചോദനമായിട്ടുള്ളത്. ഭൂപ്രകൃതിയേയും മൽസ്യസമ്പത്തിനേയും സൂചിപ്പിക്കുവാൻ കഥയിൽ ഉപയോഗിച്ചിരിക്കുന്ന ചില പദങ്ങൾ ലക്ഷദ്വീപിലെ പ്രാദേശിക സംസാരഭാഷയിൽ ഉപയോഗിച്ച് കണ്ടവയാണ്. ഉദാഹരണത്തിന് കായൽ എന്ന പദത്തിന് പകരം ലക്ഷദ്വീപിൽ ഉപയോഗിച്ചുവരുന്ന ബില്ലം എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷദ്വീപ് ജനതയുടെ സുരക്ഷയ്ക്കും ജനാധിപത്യഅവകാശങ്ങൾക്കും ഒപ്പം നിൽക്കാം. കഥ വായിക്കാം
അത് ബ്ലിസ്റ്റർ ബീറ്റിൽ അല്ല !! – സാറേ, പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെയൊന്നും പറയരുത്
കഴിഞ്ഞ ദിവസം കാക്കനാട് ഏകദേശം നൂറോളം പേർക്ക് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് ചർമ്മത്തിൽ പൊള്ളലുണ്ടാക്കി എന്ന വാർത്ത വന്നിരുന്നു ഇതിനു പിന്നിലെ വാസ്തവം എന്താണ് ?