മഹാമാരിയുടെ കാലത്തെ അതിജീവനശേഷി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരാണ് ഏറ്റവും അതിജീവന ശേഷിയുള്ളവർ എന്നത് കുഴക്കുന്ന പ്രശ്‌നമാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ സവിശേഷ ചികിത്സാ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ട് അതിജീവനം എന്നത് വ്യക്തികളുടെ രോഗപ്രതിരോധപ്രതികരണത്തെ ആശ്രയിക്കുന്നുവെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പലപ്പോഴും മനുഷ്യരിലെ രോഗപ്രതിരോധ പ്രതികരണം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. ഒരു വഴിക്ക് രോഗാണുബാധയെ ചെറുക്കാൻ സഹായിക്കുമ്പോൾ തന്നെ മറുവഴിക്ക് അമിതപ്രതികരണം മൂലമുണ്ടാവുന്ന രോഗാവസ്ഥ ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. 

Close