ആർക്കിമിഡീസ് -കുട്ടിഗവേഷകർക്കുള്ള ശാസ്ത്രപരീക്ഷണ മത്സരം ആരംഭിച്ചു
കൊച്ചു പരീക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്നും ചുറ്റുപാടു നിന്നും ലഭ്യമാകുന്ന ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ചെയ്യാം എന്ന് കണ്ടെത്തൂ. കണ്ടെത്തിയ പരീക്ഷണം ചെയ്തു നോക്കി നന്നായി നിരീക്ഷിച്ച് ഒരു അനുമാനത്തിലെത്തുകയും വേണം. ചെയ്തുനോക്കിയ പരീക്ഷമം വീഡിയോയാക്കി ലൂക്കയിലേയ്ക്ക് അയയ്ക്കാം
വൈദ്യുതിയെ മെരുക്കിയ മൈക്കല്‍ ഫാരഡേ
ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.