നാടൻ പശുവിന്റെ പാലിൽ സ്വർണ്ണമുണ്ടോ ? – അറിയാം പാലിന്റെ രസതന്ത്രം
നാടൻ പാലിലെ സ്വർണ്ണസിദ്ധാന്തം വിശ്വസിച്ചവരും തൊണ്ടതൊടാതെ വിഴുങ്ങിയവരും പ്രചരിപ്പിക്കുന്നവരും നമ്മുടെ സമൂഹത്തിൽ പോലും ഏറെയാണെന്നതാണ് കൗതുകകരമായ കാര്യം. പാലിൽ പോലും ശാസ്ത്രവിരുദ്ധതയുടെ മായം കലർത്തി പ്രചരിപ്പിക്കുന്നതിനെതിരെ പാലിന്റെ ശരിയായ രസതന്ത്രമറിഞ്ഞിരിക്കുന്നത് ശാസ്ത്രവിരുദ്ധതക്കെതിരെയുള്ള പ്രതിരോധവുമാണ്.
ഗോമൂത്രത്തിലെ സ്വർണ്ണം
വ്യാജവാർത്തകൾ ഉണ്ടാക്കുകയും, വിശ്വസിക്കുകയും എളുപ്പമാണ്, കാര്യ-കാരണങ്ങൾ കണ്ടെത്തി തെറ്റാണെന്നു തെളിയിക്കുക ശ്രമകരവും!!