ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്
ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് (ജൂണ്‍ 25) പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്. ഒരു പരീക്ഷണദൗത്യമാണിത്. സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക. ഇന്ന് ഉച്ചയോടെ വിക്ഷേപണം നടക്കും.