Read Time:2 Minute

ഡോ. രാഗസീമ വി.എം.
ഗവ ആർട്‌സ് കോളേജ്, തിരുവനന്തപുരം

2019, ഭൂമിയുടെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ചൂട് കൂടിയ വർഷമായിരുന്നു എന്നാണ് നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനും സ്വതന്ത്രമായി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്..

140 വർഷക്കാലയളവിലെ ഭൗമതാപനില രേഖകളിൽനിന്നും തയ്യാറാക്കിയ ഗ്രാഫ് കടപ്പാട്:  NASA GISS/Gavin Schmidtനാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനും സ്വതന്ത്രമായി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് പോയവർഷം, 2019, ഭൂമിയുടെസമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ചൂട് കൂടിയ വർഷമായിരുന്നു എന്നാണ്. 2016 ആയിരുന്നു ഏറ്റവും ചൂടുകൂടിയത്. മാത്രമല്ല, കഴിഞ്ഞ നൂറ്റിനാല്പത് വർഷങ്ങൾക്കിടയിലെ ഏറ്റവും ചൂടുകൂടിയ ദശാബ്ദവുമായിരുന്നു കടന്നു പോയത്. ആയിരത്തി എണ്ണൂറ്റി എൺപതു മുതലാണ് താപനില രേഖപ്പെടുത്തുന്നിതിനുള്ള ആധുനിക സംവിധാനം ആരംഭിച്ചത്. അന്ന് മുതൽ ഇന്ന് വരെ താപനിലയിൽ രണ്ടു ഡിഗ്രി ഫാരൻഹീറ്റിന്റെ വ്യതിയാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഉൽപാദിപ്പിക്കപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ് പോലുള്ള ഹരിതഭവന വാതകങ്ങളാണ് ഈ മാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇനി പഴയ നിലയിലേക്കുള്ള ഒരു തിരിച്ചു പോക്ക് സാധ്യമല്ല എന്നാണ് വിലയിരുത്തൽ. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകൽ, കാട്ടുതീ, അതിവർഷം എന്നിവയെല്ലാം തന്നെ ഈ പ്രതിഭാസത്തിന്റെ അനന്തരഫലങ്ങളാണ്.


അധിക വായനയ്ക്ക്‌

  1. https://www.nasa.gov/press-release/nasa-noaa-analyses-reveal-2019-second-warmest-year-on-record
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാനസികസമ്മർദ്ദം നരയ്‌ക്കു കാരണമാകുന്നതെങ്ങനെ?
Next post ലന്താനം – അപൂർവ്വതകളുടെ ലീഡർ
Close