വാല്‍നക്ഷത്രത്തെ കാണണോ, ആകാശത്തു നോക്കൂ!
രു വാല്‍നക്ഷത്രം കൂടി കാണാന്‍ അവസരമൊരുങ്ങുന്നു. പേര് 46P-വിര്‍തനെന്‍. ഓരോ അഞ്ചര (5.4 വര്‍ഷം) വര്‍ഷത്തിനിടയിലും ഈ വാല്‍നക്ഷത്രം സൂര്യനെ വലം വയ്ക്കുന്നുണ്ട്. ഇപ്പോള്‍ അതിനെ നന്നായി കാണാന്‍ പറ്റുന്ന അവസരമായിട്ടാണ് കണക്കാക്കുന്നത്.
2018 ഡിസംബറിലെ ആകാശം
വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.