മാംസാഹാരം – ഭാരതീയപാരമ്പര്യത്തിലും ആധുനിക ശാസ്ത്രദൃഷ്ടിയിലും
[dropcap]പ[/dropcap]രമ്പരാഗത മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളും മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ്. പാരമ്പര്യ ചികിത്സാരീതിക്കാർ, പൈതൃകശാസ്ത്രപ്രചാരകർ, വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കൾ, പ്രകൃതിജീവനപ്രചാരകർ തുടങ്ങിയവരൊക്കെ മാംസാഹാരത്തിനെതിരേ നില്‍ക്കുന്നതായാണ് കാണുന്നത്. അത് ഭാരതീയമായ ഭക്ഷണശൈലിയിൽ പെട്ടതല്ലെന്നും വിദേശീയ സംസ്കാരമാണെന്നും പരിപൂർണ്ണ സസ്യാഹാരമാണ്...