Volcanism

വോൾക്കാനിസം, അഗ്നിപർവത പ്രവർത്തനം :- ലിതോസ്ഫിയറിൽ പാറകൾക്കിടയിലെ പിളർപ്പുകളിൽകൂടിയോ, ബലം കുറഞ്ഞ ഭാഗങ്ങളിൽ കൂടിയോ ഉരുകിയ മാഗ്മ, ഭൂമിയുടെ ഉപരിതലത്തിലേക്ക് വരുന്ന പ്രവർത്തനം. ഇതിൽ ഭൂരിഭാഗവും പ്ലേറ്റുകൾക്കിടയിലുള്ള നീണ്ട വിള്ളലുകളിൽ കൂടിയാണ് നടക്കുന്നത്. പ്ലേറ്റുകളുടെ നശീകരണ അതിരുകളുടെ സമീപത്ത് ആഗ്നേയപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഫിലിപ്പീൻസ്, ജപ്പാൻ, തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരം, എന്നിവിടങ്ങളിലെ അഗ്നിപർവതങ്ങൾ ഇതിൽപ്പെട്ടവയാണ്. അഗ്നിപർവ്വതങ്ങളിൽ നിന്ന് പുറത്തേക്കു വരുന്ന വസ്തുക്കളുടെ ഉറവിടം മാഗ്മയാണ്.

ഏണസ്റ്റ് റഥർഫോർഡ്

സർ ഐസക് ന്യൂട്ടനോടൊപ്പം താരതമ്യം ചെയ്യാവുന്ന വിധം മേന്മയിലും എണ്ണത്തിലും ശാസ്ത്രസംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനായിരുന്നു ഏണസ്റ്റ്റഥർഫോർഡ്. ‘ആറ്റോമിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്’ എന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്ര‍ജ്ഞനാണ് ഇദ്ദേഹം.

Close