ആദിയിൽ ജീവനുണ്ടായിരുന്നു, 370 കോടി വർഷങ്ങൾക്ക് മുൻപ്
ജീവന്റെ കഥ പറയാൻ തുടങ്ങുമ്പോൾ ജീവപൂർവ്വകാലത്തെ ഭൂമിയെപ്പറ്റി സൂചിപ്പിക്കാതെ പറ്റില്ല. ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ജനനകാലത്തും ബാല്യകാലത്തും ഭൂമിയിലുണ്ടായിരുന്നത്. (ഉയർന്ന താപനില, ഓക്സിജൻ പേരിനു മാത്രമുള്ള അന്തരീക്ഷം, മാരക വികിരണങ്ങൾ..) കുറേ കോടി വർഷങ്ങൾ കഴിഞ്ഞ് സാഹചര്യങ്ങൾ സഹനീയമായപ്പോഴാണ് ജീവന്റെ ആദ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുക എന്നത് തികച്ചും യുക്തിസഹമായ അനുമാനമാണ്. എത്രകാലം കഴിഞ്ഞ് എന്നതാണ് പ്രധാന തർക്ക വിഷയം.
Uncertainty Principle
അനിശ്ചിതത്വസിദ്ധാന്തം:- ക്വാണ്ടം ബലതന്ത്രത്തിലെ സുപ്രധാനമായ ഒരു പ്രമേയം. ഒരു സൂക്ഷ്മ കണത്തിന്റെ ചില ജോടി രാശികൾ (ഉദാ: സംവേഗവും സ്ഥാനവും, ഊർജവും സമയവും) ഒരേ സമയം പൂർണമായും കൃത്യതയോടെ നിർണയിക്കാൻ സാധ്യമല്ല. രണ്ടും ഒരേ സമയം നിർണയിക്കുമ്പോൾ ലഭിക്കാവുന്ന കൃത്യ തയെ നിർവചിക്കുന്നത് താഴെ പറയുന്ന സമവാ ക്യമാണ്. ⌂X.⌂p ≥ h/2π, ⌂x സ്ഥാന നിർണയ ത്തിൽ ഉണ്ടാവുന്ന അനിശ്ചിതത്വം; ⌂p സംവേഗ നിർണയത്തിൽ ഉണ്ടാകുന്ന അനിശ്ചിതത്വം. hപ്ലാങ്ക് സ്ഥിരാങ്കം. ഈ അനിശ്ചിതത്വത്തിന് ആധാരം, അളക്കുന്ന പ്രക്രിയയുടെ കുഴപ്പമോ, ഉപകരണങ്ങ ളുടെ തകരാറോ അല്ല. മറിച്ച് അത് പ്രകൃതിയുടെ മൌലിക നിയമങ്ങളിൽ ഒന്നാണ്.